‘മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അം​ഗീകാരം കാണുമ്പോൾ സന്തോഷമുണ്ട്’; ‘ആകാശംലോ ഒക്ക താര’യെക്കുറിച്ച് പ്രിയ വാര്യർ

','

' ); } ?>

മറ്റൊരു ഭാഷയിൽ ദുൽഖർ സൽമാന് ലഭിക്കുന്ന വലിയ അംഗീകാരവും തെലുങ്ക് പ്രേക്ഷകർ ചിത്രം ആഘോഷിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്ന് നടി പ്രിയ വാര്യർ. ദുൽഖർ സൽമാൻ നായകനായി തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യുടെ മലയാളം പതിപ്പിൽ നായികയ്ക്ക് ശബ്ദം നൽകിയത് പ്രിയയാണ്. ചിത്രത്തിലെ നായിക സാത്വിക വീരവല്ലി അവതരിപ്പിച്ച ‘കല്പന’ എന്ന കഥാപാത്രത്തിനാണ് പ്രിയ ശബ്ദം പകർന്നിരിക്കുന്നത്.

ഒരു ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചു എന്നതുതന്നെയാണ് ഇതിലെ ഏറ്റവും ആവേശകരമായ ഘടകമെന്ന് പ്രിയ പറയുന്നു. തന്റെ അഭിമുഖങ്ങളിലെ ശബ്ദം ശ്രദ്ധിച്ച ശേഷമാണ് അണിയറപ്രവർത്തകർ ഡബ്ബിങ് ട്രയലിനായി വിളിച്ചതെന്നും, തന്റെ ശബ്ദത്തിലെ പ്രത്യേകത അവർ തിരിച്ചറിഞ്ഞത് വലിയൊരു അംഗീകാരമായി തോന്നിയെന്നും താരം വ്യക്തമാക്കി.

കലാകാരിയെന്ന നിലയിൽ പുതിയ മേഖലകളിലേക്ക് ആളുകൾ ശ്രദ്ധ നൽകുന്നത് ഏറെ കൗതുകകരമാണ്. ട്രയലിൽ പങ്കെടുത്ത ശേഷമാണ് സിനിമയുടെ ഭാഗമായത്. ഒരു ഡബ്ബിങ് ചിത്രമായി കാണാതെ, മലയാളം സിനിമ പോലെ തന്നെ പ്രേക്ഷകർ ഇതിനെ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും പ്രിയ കൂട്ടിച്ചേർത്തു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. മലയാളത്തിൽ ‘സർവ്വം മായ’ ആണ് പ്രിയയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

പ്രിയയുടെ വാക്കുകൾ

“ഒന്നാമതായി, ഇത് ദുൽഖർ സൽമാൻ ചിത്രമാണ് എന്നതു തന്നെയാണ് ഏറ്റവും ആവേശകരമായ ഘടകം. എന്റെ അഭിമുഖങ്ങളിലെ ശബ്ദം ശ്രദ്ധിച്ച ശേഷമാണ് അവർ ഡബ്ബിങ് ട്രയലിന് വിളിച്ചത്. എന്റെ ശബ്ദത്തിലെ അങ്ങനെയൊരു പ്രത്യേകത അവർ തിരിച്ചറിഞ്ഞു എന്നത് വലിയൊരു കാര്യമായി തോന്നി. കലാകാരിയെന്ന നിലയിൽ നമ്മുടെ പുതിയ തലങ്ങളിലേക്ക് ആളുകൾ ശ്രദ്ധ നൽകുന്നത് ഏറെ കൗതുകകരമാണ്. അങ്ങനെ ട്രയലിൽ പങ്കെടുത്തു, സിനിമയുടെ ഭാഗമായി. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. മറ്റൊരു ഭാഷയിൽ ദുൽഖറിന് ലഭിക്കുന്ന അംഗീകാരവും തെലുങ്ക് പ്രേക്ഷകർ ചിത്രം ആഘോഷിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഡബ്ബിങ് ചിത്രമായി കാണാതെ, മലയാളം സിനിമ പോലെ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്”.