പനോരമ സ്റ്റുഡിയോസിന്റെ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ

','

' ); } ?>

‘കിഷ്‌കിന്ധാ കാണ്ഡം’, ‘എക്കോ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും നടൻ കുഞ്ചാക്കോ ബോബനും പുതിയ മലയാള ചിത്രത്തിനായി ഒന്നിക്കുന്നു. പ്രമുഖ ബോളിവുഡ് നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് നിർമിക്കുന്ന ഈ ഫാമിലി ഡ്രാമ ത്രില്ലർ സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിജിത്ത് കാഞ്ഞിരത്തിങ്കലാണ്. ചിത്രത്തിൽ നിർമാതാവിന്റെയും ക്രിയേറ്റീവ് ഡയറക്ടറുടെയും റോളിലാണ് ദിൻജിത്ത് അയ്യത്താൻ എത്തുന്നത്. ‘ഉന്മാദം’ എന്ന ചിത്രത്തിന് ശേഷം പനോരമ സ്റ്റുഡിയോസും കുഞ്ചാക്കോ ബോബനും വീണ്ടും കൈകോർക്കുന്ന പ്രൊജക്റ്റാണിത്.

അടുത്ത വർഷം മേയ് മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ദിൻജിത്ത് അയ്യത്താന്റെ മുൻ ചിത്രങ്ങളായ ‘കിഷ്‌കിന്ധാ കാണ്ഡം’, ‘എക്കോ’ എന്നിവയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചയാളാണ് സംവിധായകൻ അഭിജിത്ത് കാഞ്ഞിരത്തിങ്കൽ. ശ്യാം ഭാസ്‌കരൻ, അഖിൽ നടുമന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

കുമാർ മങ്കത് പഥക്, അഭിഷേക് പഥക് എന്നിവർക്കൊപ്പം ദിൻജിത്ത് അയ്യത്താനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് മേനോൻ സഹനിർമാതാവും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. പ്രാദേശിക സിനിമാ മേഖലകളിലേക്കുള്ള പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ‘ദൃശ്യം’, ‘ശൈത്താൻ’, ‘റെയ്ഡ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളത്തിൽ വീണ്ടും സജീവമാകുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.