“തമിഴ് സിനിമയ്ക്ക് ഇത് നല്ല കാലം, ഈ വർഷം വിജയിച്ചിരിക്കുന്നത് 16 ചിത്രങ്ങൾ”; തമിഴ് സിനിമയുടെ മാറ്റത്തെക്കുറിച്ച് മിഷ്കിൻ

','

' ); } ?>

തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ഇത് മികച്ച കാലഘട്ടമാണെന്നും നല്ല ചിത്രങ്ങൾ വിജയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സംവിധായകനും നടനുമായ മിഷ്‌കിൻ. തന്റെ പുതിയ ചിത്രമായ . ഈ വർഷം ഇതുവരെ 16 ചിത്രങ്ങൾ വിജയിച്ചതായും അതിന് പ്രേക്ഷകർ കയ്യടി അർഹിക്കുന്നുണ്ടെന്നും മിഷ്‌കിൻ ചൂണ്ടിക്കാട്ടി. സൂര്യയുടെ മൂന്ന് ചിത്രങ്ങൾ ഹിറ്റായ കാര്യം എടുത്തുപറഞ്ഞ അദ്ദേഹം, പ്രേക്ഷകർ വലിയ സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് നിലവിൽ സിനിമകളെ സമീപിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ‘സത്യവാൻ സാവിത്രി’യുടെ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

‘സത്യവാൻ സാവിത്രി’യും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും, സിനിമ മോശമാണെങ്കിൽ വിമർശിക്കാമെങ്കിലും ചെറിയ പോസിറ്റീവ് പ്രതികരണം ലഭിച്ചാൽ പോലും തിയറ്ററുകളിൽ എത്തി സിനിമ കാണുന്ന പ്രേക്ഷകരുടെ സമീപനം വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രവീൺ എസ് വിജയ് സംവിധാനം ചെയ്യുന്ന ഈ ലീഗൽ കോർട്ട് റൂം ഡ്രാമയിൽ മിഷ്‌കിനൊപ്പം കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മിഷ്ക്കിന്റെ വാക്കുകൾ

“അടുത്തകാലത്തായി ഒരുപാട് ചിത്രങ്ങള്‍ ഹിറ്റടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. 16 ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ വിജയിച്ചിരിക്കുന്നത്. അതിന് ആദ്യം ഓഡിയന്‍സിന് ഒരു കയ്യടി നല്‍കണം. അത്രയും കംപാഷനോടെയാണ് ഈ സീസണില്‍ അവര്‍ ചിത്രം കാണുന്നത്.

സൂര്യയുടെ മൂന്ന് ചിത്രങ്ങളാണ് ഹിറ്റായിരിക്കുന്നത്. ഞങ്ങളുടെ ഈ പടവും ഓഡിയന്‍സിന് ഇഷ്ടപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. ചിത്രം മോശമാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിമര്‍ശിക്കാം. ചെറിയ പോസിറ്റീവ് റെസ്‌പോണ്‍സ് വന്നാല്‍ പോലും ചിത്രം തിയറ്ററില്‍ പോയി കാണുന്നത് വലിയ കാര്യമാണ്.”