13 വര്‍ഷം മുമ്പ് പ്രണയിച്ചു, പിരിഞ്ഞു; പലരേയും ഡേറ്റ് ചെയ്തു, വീണ്ടും ഒന്നായി; ഗൗതവുമായുള്ള പ്രണയകഥ പറഞ്ഞ് കാജല്‍

','

' ); } ?>

ഭർത്താവ് ഗൗതം കിച്ച്‌ലുവുമായുള്ള പ്രണയകഥ പങ്കുവെച്ച് നടി കാജൽ അഗർവാൾ. ഹ്യുമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വർഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് കാജലും ഗൗതമും വിവാഹിതരായത്. എന്നാൽ വിവാഹത്തിന് മുമ്പ് ഇവർ പിരിയുകയും പിന്നീട് വീണ്ടും ഒന്നിക്കുകയുമായിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തെർക്കിലെ ഡേറ്റിംഗിന് ശേഷം പിരിഞ്ഞെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുകയും മറ്റ് വ്യക്തികളെ ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നതായി നടി വെളിപ്പെടുത്തുന്നു.

കോവിഡ് മഹാമാരിയുടെ കാലമാണ് തങ്ങൾക്ക് പുതിയൊരു തിരിച്ചറിവ് നൽകിയതെന്ന് കാജൽ വ്യക്തമാക്കുന്നു. ലോകം കടന്നുപോയ പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. “ഇത്തവണ ഒന്നെങ്കിൽ കല്യാണം, അല്ലെങ്കിൽ ഗുഡ്‌ബൈ എന്ന് തീരുമാനിച്ചു; മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു,” എന്ന് കാജൽ പറയുന്നു. വർഷങ്ങളായി പരസ്പരം അറിയാവുന്നതിനാൽ ആ തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ കാലത്തെ ചെറിയൊരു വിവാഹത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. വിജയകരമായ കരിയറിനൊപ്പം കുടുംബജീവിതത്തിലും തിളങ്ങിനിൽക്കുന്ന സന്തോഷത്തിലാണ് കാജൽ ഇപ്പോൾ.

കാജൽ അഗർവാളിന്റെ വാക്കുകൾ

”ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. 13 വര്‍ഷം മുമ്പ് ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്തിരുന്നു. പിന്നീട് പിരിയുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്തു. മറ്റുള്ളവരെ ഡേറ്റ് ചെയ്തു. പിന്നീടാണ് തിരിച്ചറിവുണ്ടാകുന്നത്. അസാധാരണമായി തോന്നിയേക്കാം. പക്ഷെ കൊവിഡാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്.

ലോകം കടന്നു പോകുന്ന അവസ്ഥ ഇതാണ്. ഒരുമിച്ച് ജീവിക്കാമെന്ന് കരുതി. ഇത്തവണ ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ ഗുഡ്‌ബൈ എന്ന് തീരുമാനിച്ചു. മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഇനി അറിയാനൊന്നുമില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ആ തീരുമാനം ശരിയായിരുന്നു. ലോക്ക്ഡൗണ്‍ വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കി. കൊവിഡ് കാലത്ത് ചെറിയൊരു വിവാഹമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ജനിച്ചു. ഇന്ന് ഇവിടെ നില്‍ക്കുന്നു.”