
പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ, ഒരു പ്രതിമ കൈയിലേന്തി കള്ളലക്ഷണത്തോടെ ഡോ. റോഷൻ രാജ്, വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്. ‘തേവർ’ എന്ന ചിത്രത്തിന്റെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൗതുകമുണർത്തുന്ന കാഴ്ചകളാണിത്. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
നിജീഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഹൊറൈസൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് (ദോഹ) നിർമ്മിക്കുന്നു. ഹൊറൈസൺ എന്റർടൈൻമെന്റിന്റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മുഴുനീള ഫാന്റസി ഹ്യൂമർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധമാണ് അവതരിപ്പിക്കുന്നത്.
കേരള – തമിഴ്നാട് അതിർത്തി പ്രദേശമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. വ്യത്യസ്ത സാഹചര്യങ്ങളിൽ ഇവിടെയെത്തുന്ന മൂന്നു ചെറുപ്പക്കാർക്ക് അത്ഭുതസിദ്ധിയുള്ള ഒരു പ്രതിമ ലഭിക്കുന്നതും, തുടർന്ന് അരങ്ങേറുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്.
ധ്യാൻ ശ്രീനിവാസൻ, ഡോ. റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവർക്കൊപ്പം തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, ദേവൻ, ഹരീഷ് കണാരൻ, സുനിൽ സുഗത, ഷാജു ശ്രീധർ, മേജർ രവി, നിർമ്മൽ പാലാഴി, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജാ റാം, ഡാനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഔസേപ്പച്ചനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം: എൽദോ ഐസക്ക്, എഡിറ്റിംഗ്: അയൂബ് ഖാൻ, കലാസംവിധാനം: സജിത് മുണ്ടയാട്, പ്രൊജക്റ്റ് ഡിസൈൻ: ഹംസ ദേശമംഗലം, മേക്കപ്പ്: മഹേഷ് ചേർത്തല, കോസ്റ്റ്യൂം ഡിസൈൻ: സുകേഷ് താനൂർ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ബിനു കുമാർ എസ്., കൊറിയോഗ്രാഫി: ശാന്തി കുമാർ, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: പ്രസാദ് യാദവ്, ഫിനാൻസ് കൺട്രോളർ: വിവേക് കാർത്തികേയൻ, ഫിനാൻസ് മാനേജർ: മുരുകേശൻ കൽപ്പാത്തി, സ്റ്റിൽസ്: ഷിബി ശിവദാസ്, പ്രൊഡക്ഷൻ മാനേജർ: അരുൺ കെ., പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, പി.ആർ.ഒ: വാഴൂർ ജോസ്.