
ഒരു സംഗീത റിയാലിറ്റി ഷോയിൽ വിധികർത്താവായിരിക്കെ സംഗീത സംവിധായകൻ ശരത്തിൽ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിമി തുറന്നുപറഞ്ഞിരുന്നു. പി. ജയചന്ദ്രനും ശരത്തും ഒപ്പമുണ്ടായിരുന്ന ആ ഷോയിൽ സംഗീതത്തിൽ പ്രാവീണ്യമില്ലാത്ത റിമി എങ്ങനെ ജഡ്ജായി ഇരിക്കുന്നു എന്ന തരത്തിലായിരുന്നു ശരത്തിന്റെ സംസാരം. തുടർന്ന് നാല് ദിവസത്തെ ഷൂട്ടിന് പോയ താൻ രണ്ട് ദിവസം കൊണ്ട് ഷൂട്ടിങ് നിർത്തി ഇറങ്ങിപ്പോരുകയായിരുന്നെന്ന് റിമി വെളിപ്പെടുത്തി. ശരത്ത് പറഞ്ഞത് തമാശയായിരിക്കാമെന്നും റിമിക്ക് അത് ആ രീതിയിൽ എടുത്തുകൂടായിരുന്നോ എന്ന ചോദ്യത്തിനും താരം മറുപടി നൽകിയിരുന്നു.
ശരത്തേട്ടന്റെയും തന്റെയും തമാശകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും താൻ മറ്റുള്ളവരെ അത്രയും ക്രൂരമായി പരിഹസിക്കാറില്ലെന്നും റിമി വ്യക്തമാക്കി. സംഗീതത്തെക്കുറിച്ച് അവരുടെയത്ര തനിക്ക് അറിവില്ലാത്തതും സമപ്രായക്കാരല്ലാത്തവർ അവിടെ ഇരുന്നതിന്റെ ബുദ്ധിമുട്ടുമാകാമത്. ശരത്തിനോട് തനിക്ക് ദേഷ്യമോ വൈരാധ്യമോ ഇല്ലെന്നും ഗുരുതുല്യരായി കാണുന്നവരെ എത്രയധികം ഇഷ്ടപ്പെട്ടാലും നമ്മളെ നിരന്തരം താഴ്ത്തിക്കെട്ടുമ്പോൾ ആ സ്നേഹം കുറഞ്ഞുപോകുമെന്നും റിമി കൂട്ടിച്ചേർത്തു. എങ്കിലും അദ്ദേഹത്തിന്റെ സംഗീതത്തോട് ഇപ്പോഴും സ്നേഹമുണ്ടെന്നും തന്റെ പിതാവ് മരിച്ചപ്പോൾ ശരത് വിളിച്ച് സംസാരിച്ചിരുന്നുവെന്നും റിമി ഓർത്തെടുത്തു.
അതേ സമയം വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുകയാണ് റിമി ടോമി. ഫിറ്റ്നസ് ട്രെയിനറായ മുംബൈ സ്വദേശി ലിബിൻ മാത്യുവാണ് വരൻ. കുറച്ചുകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. വിവാഹശേഷം റിമി മുംബൈയിലേക്ക് താമസം മാറും.
ഗായിക, സ്റ്റേജ് പെർഫോമർ, അവതാരക, റിയാലിറ്റി ഷോ വിധികർത്താവ് എന്നീ നിലകളിൽ ശ്രദ്ധേയയാണ് റിമി ടോമി.
റിമിയുടെ വാക്കുകൾ;
“ചില റിയാലിറ്റി ഷോകളിൽ ഞാൻ ജഡ്ജായും എത്തിയിട്ടുണ്ട്. എന്നാൽ, ഒരു സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജായി ഇരുന്നപ്പോൾ എനിക്ക് വല്ലാതെ വേദനിപ്പിച്ച ഒരു അനുഭവമുണ്ടായിട്ടുണ്ട്. സംഗീതസംവിധായകൻ ശരത് സാറിൽ നിന്നായിരുന്നു അത്. സംഗീതത്തിൽ അത്ര പ്രാവീണ്യമില്ലാത്ത റിമി എങ്ങനെ ജഡ്ജായി ഇരിക്കുന്നു എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം.
അതൊരു വലിയ ഷോ ആയിരുന്നു; പി. ജയചന്ദ്രൻ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്നു. ആ ചാനലിൽ നിന്നും വിളിച്ചതുകൊണ്ടാണ്ടാണ് ഞാനും ജഡ്ജായി ചെന്നിരുന്നത്. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്തുനിന്ന് ശരിക്കും ഒരു ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയതായിരുന്നു, പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു.
‘അത് ശരത് തമാശയായി പറഞ്ഞതായിരിക്കാം, തമാശ പറയുന്ന റിമിക്ക് അത് ആ തരത്തിൽ എടുത്താൽ പോരായിരുന്നോ?’ എന്ന് ചിലർ ചോദിക്കാറുണ്ട്. പക്ഷേ, ഞാൻ എപ്പോഴെങ്കിലും അത്രയും ക്രൂരമായി തമാശ പറയാറുണ്ടോ? ശരത്തേട്ടന്റെയും എന്റെയും തമാശകൾ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അത്രയും ക്രൂരമായി തമാശ പറയുമോയെന്ന് എനിക്ക് സംശയമാണ്; എന്റെയടുത്താണെങ്കിലും ആ കുട്ടികളുടെ അടുത്താണെങ്കിലും.
ഒരുപക്ഷെ, അവരുടെ സമപ്രായക്കാർ അവിടെ ഇരിക്കാത്തതിന്റെയോ, അല്ലെങ്കിൽ അവരേക്കാൾ ‘വിവരം കുറഞ്ഞ’ ഒരാൾ അവിടെ ഇരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കാം അദ്ദേഹത്തിന്. സംഗീതത്തെക്കുറിച്ച് അവരുടെയത്ര അറിവ് എനിക്കില്ലായിരിക്കാം. എങ്കിലും, ശരത് സാറിനോട് എനിക്ക് യാതൊരു ദേഷ്യമോ വൈരാഗ്യമോ ഇല്ല.
ഗുരുതുല്യരായി ഞാൻ അത്രയധികം ബഹുമാനിക്കുന്നവരാണ് അവരൊക്കെ. പക്ഷെ, എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും നമ്മളെ ഒരുപാട് താഴ്ത്തിക്കെട്ടിയാൽ സ്വാഭാവികമായും ആ ഇഷ്ടം കുറയും; എങ്കിലും അവരുടെ പാട്ടിനെ നമ്മൾ എപ്പോഴും സ്നേഹിക്കും. ശരത്തേട്ടനെ ഞാൻ മോശമായി പറഞ്ഞതല്ല, അദ്ദേഹം