“ക്യൂട്ട് ബെസ്റ്റീ ഇപ്പോൾ ഭർത്താവ്”; നിമിഷിന്റെ പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി അഹാന കൃഷ്ണ

','

' ); } ?>

നിമിഷ് രവിയുടെ ആദ്യ പിറന്നാളിന് സ്നേഹനിർഭരമായ ആശംസകളുമായി അഹാന കൃഷ്ണ. ഉറ്റ ചങ്ങാതിയായിരുന്ന നിമിഷ് ഭർത്താവായി മാറിയെന്ന സത്യം ഇപ്പോഴും താൻ പൂർണമായി ഉൾക്കൊണ്ടു വരുന്നതേയുള്ളൂവെന്നും, അതുപോലെ വല്ലാത്തൊരു കൗതുകവും സന്തോഷവുമാണ് ആ വിള കേൾക്കുമ്പോൾ തോന്നുന്നതെന്നും താരം കുറിച്ചു. ഇത്രയും നല്ലൊരു മനസ്സിനുടമയായ, കഠിനാധ്വാനിയായ ഒരാളുടെ സ്നേഹം സ്വന്തമാക്കാൻ കഴിഞ്ഞത് എക്കാലത്തും അഭിമാനത്തോടെ എടുത്തുപറയാൻ കഴിയുന്ന കാര്യമാണെന്നും അഹാന കൂട്ടിച്ചേർത്തു. ഇനിയുള്ള ജന്മദിനങ്ങളും ജീവിതത്തിലെ ഓരോ ചെറിയ നിമിഷങ്ങളും പരസ്പരം കൈകോർത്ത് ഒരുമിച്ച് ആഘോഷിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

‘‘ഹാപ്പി ബർത്ത്‌ഡേ, ഭർത്താവേ! നിമിഷ് രവി. നിന്നെ അങ്ങനെ വിളിക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു കൗതുകവും സന്തോഷവുമാണ്, കാരണം ആ ഒരു സത്യം ഞാൻ ഇപ്പോഴും പൂർണമായി ഉൾക്കൊണ്ടു വരുന്നതേയുള്ളൂ!. ഇത്രയും സുന്ദരമായ മനസ്സുള്ള, ഏറ്റവും നല്ലവനും കഠിനാധ്വാനിയുമായ ഒരാളുടെ സ്നേഹം നേടാനായി എന്നത് എന്നെന്നും എനിക്ക് അഭിമാനത്തോടെ എടുത്തുപറയാൻ കഴിയുന്ന ഒന്നാണ്. നിന്നെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എനിക്ക് പറഞ്ഞാലും പറഞ്ഞാലും തീരില്ല, പക്ഷേ ഞാൻ പറയാൻ പോകുന്നതൊക്കെയും നിനക്ക് ഇതിനകം തന്നെ അറിയാമല്ലോ.

ഇനിയങ്ങോട്ടുള്ള ജന്മദിനങ്ങളും, ജീവിതത്തിലെ വലിയ വലിയ സന്തോഷങ്ങളും, കൊച്ചു നിമിഷങ്ങളും, ഒപ്പം കടന്നുപോകുന്ന ഓരോ സാധാരണ ദിവസങ്ങളും കൈകോർത്തുപിടിച്ച് നമുക്ക് ഒന്നിച്ചു തന്നെ ആഘോഷിക്കാം. ഐ ലവ് യു, എന്റെ ക്യൂട്ട് ബെസ്റ്റീ.’’–അഹാനയുടെ വാക്കുകൾ.

കഴിഞ്ഞ സെപ്റ്റംബർ 13ന് കോവളം താജ് റിസോർട്ടിൽ വെച്ചായിരുന്നു അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹം. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങളോടെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദുർഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങളും സംവിധായകരും വിവാഹത്തിൽ അതിഥികളായി എത്തിയിരുന്നു. ചുവപ്പും സ്വർണക്കസവുമുള്ള പരമ്പരാഗത സാരിയിൽ അതീവ സുന്ദരിയായാണ് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടായിരുന്നു നിമിഷിന്റെ വിവാഹ വേഷം.