അടുത്ത ചിത്രത്തിൽ ദുൽഖറും, മമിതയും?; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ജിത്തു മാധവൻ

','

' ); } ?>

അടുത്ത ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനും മമിത ബൈജു നായികയുമാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി സംവിധായകൻ ജിത്തു മാധവൻ. അത്തരം വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും പുതിയ സിനിമയെക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യ നായകനായ ‘സീൻ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പുതിയൊരു പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്ന് ജിത്തു മാധവൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞശേഷം മാത്രമേ അടുത്തതായി എന്തുചെയ്യണമെന്ന കാര്യത്തിൽ ആലോചനകൾ തുടങ്ങുകയുള്ളൂവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായതോടെ ഹാട്രിക് വിജയത്തിന്റെ ആഘോഷത്തിലാണ് ജിത്തു മാധവൻ ഇപ്പോൾ. സംവിധായകന്റെ അടുത്ത ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനിടെയാണ് താരനിർണ്ണയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം അഭ്യൂഹങ്ങൾ പ്രചരിച്ചത്.