വേറിട്ട പോലീസ് ത്രില്ലറുമായി വിനീത് കുമാറും സംഘവും; ‘ടാരൻ്റിനോ’ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

മലയാളത്തിലെ പോലീസ് ത്രില്ലർ വിഭാഗത്തിന് പുതിയൊരു ദൃശ്യാനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ‘ടാരൻ്റിനോ’  എന്ന ചിത്രത്തിന് തുടക്കമായി. നവംബർ ഒന്നിന് ചേർത്തല പള്ളിപ്പുറത്തെ കടവൻ ഹൗസിൽ നടന്ന ചടങ്ങിൽ സബീനാ ബീവി, ചിത്രത്തിലെ അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് പൂജാ ചടങ്ങുകൾ നിർവ്വഹിച്ചത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും, പ്ലോട്ട് പിക്ച്ചേഴ്സ് പ്രതിനിധി പ്രതീഷാഷാ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്സും, ‘സംഭവം അദ്ധ്യായം ഒന്ന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ നല്ല സിനിമയും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ മികവ് തെളിയിച്ച എൽവിൻ സി. ജോൺസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശക്തവും പുതുമയാർന്നതുമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

പരമ്പരാഗത പോലീസ് ത്രില്ലറുകളിൽ നിന്ന് വേറിട്ട്, നിഗൂഢതകളും അപ്രതീക്ഷിത ട്വിസ്റ്റുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞതാണ് ടാരൻ്റിനോയുടെ കഥാപശ്ചാത്തലം. സത്യവും വിശ്വാസങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കുമാർ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി (കിൽ ഫെയിം), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി. ജോൺ, ഓർഹാൻ, ആദിശേഷൻ, ഫഹദ് സിദ്ദീഖ് എന്നിവരാണ് മറ്റ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറയ്ക്കു മുന്നിലും പിന്നിലും പുതിയ പ്രതിഭകളെ അണിനിരത്തുന്ന ഈ ചിത്രം, മലയാള സിനിമയിൽ പുതിയ സർഗാത്മക ശബ്ദങ്ങൾക്കും അവസരമൊരുക്കുന്നു. ടാരന്റിനോ വേറിട്ടൊരു പോലീസ് ത്രില്ലർ നിങ്ങളിലേക്കെ ത്തുന്നു.

എസ് ജയകൃഷ്ണൻ്റേതാണു തിരക്കഥ. സംഗീതം+ ഗോഡ് വിൻ തോമസ്. ഛായാഗ്രഹണം- പ്രകാശ് രാണ. എഡിറ്റിംഗ് – അർജുൻ പ്രകാശ് .കലാസംവിധാനം- മഹേഷ് ശ്രീധർ. മേക്കപ്പ് – പട്ടണം റഷീദ്. കോസ്‌റ്റ്യം ഡിസൈൻ- ബ്യൂസി ബേബി ജോൺ. സൗണ്ട് ഡിസൈൻ- ശ്രീനാഥ് രവീദ്രൻ. സ്റ്റിൽസ്- റിഷാജ് മുഹമ്മദ്. ആക്ഷൻ- ശ്രാവൻ സത്യ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതൂപ് മോഹൻ .എസ്. ഡിസൈൻ-യെല്ലോടൂത്ത്. ഫിനാൻസ് കൺടോളർ- വിജയൻ ഉണ്ണി. പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൻആർ. വാഴൂർ ജോസ്.