‘സിനിമ വലിയൊരു അഡിക്ഷനാണ്, അത് ഉപേക്ഷിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്; അക്കാര്യത്തിൽ വിജയ്‌യെ ഞാൻ നമിക്കുന്നു’

','

' ); } ?>

ചലച്ചിത്രരംഗം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നടൻ വിജയ്‌യെ അഭിനന്ദിച്ച് നടി സാമന്ത. സിനിമ എന്നത് ഒരു വലിയ അഡിക്ഷനാണെന്നും അത്രയും വലിയ താരപദവിയും കോടിക്കണക്കിന് ആരാധകരുടെ സ്നേഹവും ഉപേക്ഷിച്ച് ജനസേവനത്തിനിറങ്ങുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും സാമന്ത പറഞ്ഞു. ‘സെലിബ്രിറ്റി മാസ്റ്റർ ഷെഫ് തമിഴ്’ പരിപാടിയിലാണ് താരം മനസ്സ് തുറന്നത്.

തന്റെ കരിയറിലെ ‘ഭാഗ്യചിഹ്നം’ വിജയ് ആണെന്നും ഒന്നിച്ചഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നുവെന്നും സാമന്ത ഓർത്തെടുത്തു. നടൻ എന്നതിലുപരി വ്യക്തിയെന്ന നിലയിൽ വിജയ് തനിക്ക് വലിയ പ്രചോദനമാണ്. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ കൃത്യമായ നിശ്ചയദാർഢ്യമുള്ള വ്യക്തിയാണ് അദ്ദേഹം. വിചാരിച്ച കാര്യം മറ്റുള്ളവരോട് പറയാതെ ശാന്തനായിരുന്ന്, ശരിയായ സമയത്തിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും സാമന്ത കൂട്ടിച്ചേർത്തു.

സാമന്തയുടെ വാക്കുകൾ

“ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്, വിജയ് സാർ. അദ്ദേഹം എന്റെ ഭാ​ഗ്യചിഹ്നം ആണ്. മൂന്ന് സൂപ്പർ ഹിറ്റുകളാണ് ഞങ്ങളൊന്നിച്ചപ്പോൾ സംഭവിച്ചത്. അതിനുമപ്പുറം, വ്യക്തിയെന്ന നിലയിൽ എനിക്ക് അദ്ദേഹം വലിയ പ്രചോദനമാണ്. ഇത്രയും വലിയൊരു സ്റ്റാർ,

കോടിക്കണക്കിന് ആരാധകരുടെ സ്നേഹം, വലിയ താരപദവി…ഇതെല്ലാം വിട്ടിട്ട് ഒരു നേതാവാകാനും ഭരണ രം​ഗത്തേക്ക് കടക്കാനും അദ്ദേഹം തീരുമാനിച്ചത് വലിയ മാറ്റമാണ്. ശരിക്കും ഒരിക്കൽ ഒരു താരമായാൽ, സിനിമ എന്ന് പറയുന്നത് ഒരു അഡിക്ഷനാണെന്ന് എല്ലാവർക്കുമറിയാം. സിനിമ വലിയൊരു അഡിക്ഷനാണ്.

അത് വിട്ടിട്ട് പോവുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. അതിൽ അദ്ദേഹത്തെ ഞാൻ നമിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം മാറ്റിവച്ച് ഒരു നേതാവാകാൻ തീരുമാനിച്ചതിൽ. എന്താണ് വേണ്ടത് എന്ന കാര്യം അദ്ദേഹത്തിന് കൃത്യമായി അറിയാം. എന്നാൽ അക്കാര്യം അദ്ദേഹം പുറത്ത് ആരോടും പറയില്ല. വളരെ ശാന്തമായി ഇരുന്ന് അതിന് വേണ്ടി സ്ഥിരമായി കഠിനാധ്വാനം ചെയ്യും.

അതേക്കുറിച്ച് ഒരു കാര്യങ്ങളും അദ്ദേഹം പറയില്ല. ശരിയായ സമയത്തിനായി അദ്ദേഹം കാത്തിരുന്നു, വർഷങ്ങളോളം. നമ്മളൊക്കെയാണെങ്കിൽ ഒരു കാര്യമുണ്ടെങ്കിൽ അത് പത്ത് പേരോട് പോയി പറയും. പക്ഷേ അദ്ദേഹം അങ്ങനെയല്ല, വളരെ സൈലന്റായി ശാന്തമായി അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനായി വളരെയധികം കഠിനാധ്വാനം ചെയ്തു. ശരിയായ സമയം അതാണ്.”

Leave a Reply

Your email address will not be published. Required fields are marked *