ഗ്ലാമർ ലുക്കിന് വിമര്‍ശനം; അതേനാണയത്തില്‍ മറുപടി നല്‍കി നസ്രിയ

','

' ); } ?>

വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി നടി നസ്രിയ നസീം. വിമർശിക്കപ്പെട്ട അതേ പച്ച നിറത്തിലുള്ള ഓഫ് ഷെൾഡർ വസ്ത്രത്തിൽ തന്നെയുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് താരം തനിക്കെതിരെ ഉയർന്ന അധിക്ഷേപങ്ങളെ നേരിട്ടത്.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെയാണ് സംഭവം. ദുബായിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത നസ്രിയയുടെ വസ്ത്രധാരണത്തെ ചൊല്ലി ഒരു വിഭാഗം ആളുകൾ കടുത്ത വിമർശനവും അധിക്ഷേപങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ശരീരഭാഗങ്ങൾ പ്രകടിപ്പിക്കുന്ന തരം വസ്ത്രങ്ങൾ നസ്രിയയ്ക്ക് യോജിച്ചതല്ലെന്നും മുൻപ് ഇത്തരം ഗ്ലാമറസ് ലുക്കുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ആരോപിച്ചായിരുന്നു കടന്നാക്രമണം. തമിഴ് ചിത്രം ‘നയ്യാണ്ടി’യുടെ സമയത്ത് ഉണ്ടായ പഴയ വിവാദങ്ങൾ പോലും ഇതിന്റെ പേരിൽ ചിലർ വീണ്ടും ചർച്ചയാക്കി.

എന്നാൽ, ഈ വിമർശനങ്ങൾക്കൊന്നും വഴങ്ങാതെ അതേ വസ്ത്രത്തിൽ തന്നെയുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടാണ് നസ്രിയ നിലപാട് വ്യക്തമാക്കിയത്. ചിത്രങ്ങൾക്കൊപ്പം കുറിപ്പുകളൊന്നും ചേർത്തിട്ടില്ലെങ്കിലും സൈബർ അധിക്ഷേപങ്ങൾക്കുള്ള ശക്തമായ മറുപടിയായാണ് ആരാധകരും സിനിമാ ലോകവും ഇതിനെ കാണുന്നത്. നസ്ലെൻ, മീര നന്ദൻ, ശ്രിന്ദ, അർച്ചന കവി, ജിത്തു മാധവൻ തുടങ്ങിയ പ്രമുഖ താരങ്ങളടക്കം നിരവധിയാളുകളാണ് നസ്രിയയ്ക്ക് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *