“ആര്‍ക്ക് ആരോടാണ് മലയാള സിനിമയില്‍ ആത്മാര്‍ത്ഥതയുളളത്.? ദിലീപിന് വേണ്ടിയല്ല, സത്യത്തിന് വേണ്ടിയാണ് ഞാൻ ശബ്‌ദിക്കുന്നത്”; സജി നന്ത്യാട്ട്

','

' ); } ?>

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം നിരപരാധിയാണെന്നും ആവർത്തിച്ച് സംവിധായകൻ സജി നന്ത്യാട്ട്. ദിലീപിന് വേണ്ടിയല്ല, മറിച്ച് സത്യത്തിന് വേണ്ടിയാണ് താൻ നിലകൊണ്ടതെന്നും മാധ്യമപ്രവർത്തനങ്ങളിലൂടെ ദിലീപിനെതിരെ തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും സജി നന്ത്യാട്ട് ആരോപിച്ചു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം.

ജാമ്യം ലഭിച്ച ദിവസവും വിധി വരുന്നതിന് തലേദിവസവും ദിലീപും ബന്ധുക്കളും തരുമായി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമാണ് ആ സമയത്ത് അവർക്കുണ്ടായിരുന്നത്. ഒമ്പത് വർഷത്തോളമായി മാധ്യമങ്ങൾ നിരന്തരം നൽകിയ വാർത്തകളാണ് മലയാളികളുടെ ഉള്ളിൽ ദിലീപ് കുറ്റവാളിയാണെന്ന ധാരണയുണ്ടാക്കിയത്. സാധാരണക്കാരുടെ ഇടയിലുള്ള അസൂയയും വളർന്നുവരുന്ന ഒരാൾ വീണു കാണാനുള്ള മനോഭാവവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഞ്ജു വാര്യരെ ദിലീപ് ഉപേക്ഷിച്ചതാണെന്ന പ്രചാരണങ്ങളെയും സജി നന്ത്യാട്ട് തള്ളിക്കളഞ്ഞു. ദിലീപ് അല്ലെന്നും കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത് മഞ്ജു വാര്യരാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് സിനിമാമേഖലയിൽ ഉന്നതനിലയിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിനെതിരെ ഈ കേസ് കെട്ടിച്ചമച്ചതെന്നും, സിനിമാരംഗത്ത് ആർക്കും ആരോടും ആത്മാർത്ഥതയില്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു. കേസിന്റെ തുടക്കം മുതൽ ദിലീപിനെ പരസ്യമായി പിന്തുണച്ച വ്യക്തിയാണ് സജി നന്ത്യാട്ട്.

സജി നന്ത്യാട്ടിന്റെ വാക്കുകൾ;

ജയില്‍ മോചിതനായതിനുശേഷം ദിലീപ് എന്നെ വിളിച്ചിരുന്നു. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. എനിക്ക് ദിലീപിന്റെ എന്നല്ല ആരുടേയും നന്ദി വേണ്ട. ദിലീപ് ഇത് കേള്‍ക്കട്ടെ ആര് കേട്ടാലും ഒരു ചുണ്ണാമ്പും ഇല്ല.

ദിലീപ് എന്ന വ്യക്തിക്ക് വേണ്ടിയല്ല ചെയ്തത് സത്യത്തിന് വേണ്ടിയാണ് നിന്നത്. നിരപരാധി ക്രൂശിക്കപ്പെടുന്നത് കണ്ടപ്പോള്‍ ധാര്‍മിക രോഷം കൊണ്ട് ഇടപെട്ടതാണ്. ദിലീപുമായി യാതൊരു ബന്ധവും ഇല്ല. പരസ്പരം അറിയാം. ദിലീപ് എന്റെ പടത്തില്‍ അഭിനയിച്ചിട്ടും ഇല്ല. നിരപരാധിയെ ക്രൂശിക്കുന്നത് ശരിയല്ല. അല്ലാതെ ദിലീപിനോട് എനിക്കോ ദിലീപിന് എന്നോടോ യാതൊരു ബാധ്യതയും ഇല്ല.

ജാമ്യം കിട്ടി ഇറങ്ങിയ ദിവസം രാത്രി ദിലീപ് എന്നെ വിളിച്ചിരുന്നു. വിധി വന്ന ദിവസവും തലേ ദിവസവും എന്നെ വിളിച്ചിരുന്നു. തലേ ദിവസം ഞാനും ഉറങ്ങിയിരുന്നില്ല ദിലീപും ഉറങ്ങിയിരുന്നില്ല. എന്നോട് ചോദിച്ചപ്പോള്‍ ഉറങ്ങിയില്ല ടെന്‍ഷന്‍ ഉണ്ടെന്ന് പറഞ്ഞു. രാത്രി രണ്ടരയ്ക്ക് ഉറങ്ങാതിരിക്കുകയായിരുന്നു. വിധി അനുകൂലമാകും എന്നാണ് എന്റെ മനസ് പറഞ്ഞത്. എന്നാലും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു.

അനൂപും വിളിച്ചിരുന്നു. നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ തെറ്റ് ചെയ്യാത്ത നമ്മളെ ശിക്ഷിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. നമ്മള്‍ ആ വഴിയേപോലും പോയിട്ടില്ലല്ലോ അതല്ലേ നമ്മുടെ ധൈര്യം എന്ന് ചോദിച്ചു. ശിക്ഷ കിട്ടണമെന്ന് മലയാളികള്‍ ആഗ്രഹിച്ചതിന് കുറ്റം പറയാന്‍ പറ്റില്ല. കാരണം ഒമ്പത് വര്‍ഷമായി ദിലീപ് കുറ്റവാളിയാണെന്ന് മാധ്യമങ്ങള്‍ മലയാളികളുടെ ഉളളില്‍ അടിച്ചേല്‍പ്പിച്ചു.

ഞങ്ങള്‍ അന്നും പറഞ്ഞും ഇത് തെറ്റാണ് എന്നാണ്. ചാനലുകള്‍ റേറ്റിംഗിന് വേണ്ടിയാണ് ചെയ്തത്. മലയാളികളെ പറ്റിക്കാന്‍ എളുപ്പമാണ്. കുറച്ച് മലയാളികള്‍ക്ക് ഉളള ഒരു കുഴപ്പം കാശുകാരനെ കാണുമ്പോള്‍ അവനെ ഒന്ന് തീര്‍ക്കണം എന്നൊരു ആഗ്രഹം വരും. കാശുളളവനോട് ഒരുതരം അസൂയ. വളര്‍ന്ന് പോകുന്നവന്‍ ഒന്ന് വീണ് കാണാന്‍ ശരാശരി മലയാളിക്ക് വലിയ ഇഷ്ടമാണ്.

കാശുളളവന്‍ നിരപരാധിയായിക്കൂടാ. ദിലീപിന് കാശുണ്ട് അതുകൊണ്ട് നിരപരാധിയായിക്കൂടാ. ദിലീപ് അല്ല മഞ്ജു വാര്യരെ ഉപേക്ഷിച്ചത്. ദിലീപ് ഒരിക്കലും വിവാഹ മോചന ഹര്‍ജി കൊടുത്തിട്ടില്ല. കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി കൊടുത്തത് മഞ്ജു വാര്യരാണ്. അതിലേക്ക് പോകണ്ട അത് അവരുടെ സ്വകാര്യ കാര്യമാണ്.

ദിലീപ് ജനപ്രിയ നടനായി പടങ്ങളെല്ലാം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണല്ലോ ഈ പണി കൊടുത്തത്. എട്ടിന്റെ പണി താറാമുട്ടയ്ക്ക് അകത്ത് കൊടുക്കുകയല്ലേ. ദിലീപ് മാറുമ്പോള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരുണ്ട്. ആര്‍ക്ക് ആരോടാണ് മലയാള സിനിമയില്‍ ആത്മാര്‍ത്ഥതയുളളത്.?