അമൽ നീരദ് ചിത്രം ‘ബാച്ച്‌ലർ പാർട്ടി ഡുഎക്സ്’; അന്ന മാത്യൂസായി നദിയ മൊയ്തുവിന്റെ പോസ്റ്റർ പുറത്ത്

','

' ); } ?>

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കൾട്ട് ക്ലാസിക് ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായ ‘ബാച്ച്‌ലർ പാർട്ടി ഡുഎക്സ്’  നവംബർ 19-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ചിത്രത്തിൽ അന്ന മാത്യൂസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നദിയ മൊയ്തുവിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദൃഢനിശ്ചയമുള്ള മുഖഭാവത്തിലാണ് പോസ്റ്ററിൽ താരത്തെ അവതരിപ്പിച്ചിരിക്കുന്നത്.

2012-ൽ പുറത്തിറങ്ങി മലയാളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ആദ്യ ഭാഗത്തിന് ശേഷം 14 വർഷങ്ങൾക്കിപ്പുറമാണ് ജെൻ-സി വൈബുമായി ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം ചാക്കോ തുടങ്ങിയ പ്രമുഖ താരനിരയുടെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകൾ സിനിമാപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തരംഗമായി മാറിയിരുന്നു.

ഫ്രഞ്ച് ഭാഷയിലെ ‘D’EUX’ എന്ന വാക്കിന് രണ്ട് എന്നും, ‘അവരുടെ’ അല്ലെങ്കിൽ ‘അവരെക്കുറിച്ച്’ എന്നുമാണ് അർത്ഥം വരുന്നത്. മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസിനായി വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.