“ഫയർ ഡാൻസ് ആദ്യം കൊണ്ടുവന്നത് വിനായകനാണ്, വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും സിനിമയിലാരും ഇതുവരെ കണ്ടിട്ടില്ല”; ജയസൂര്യ

','

' ); } ?>

സിനിമയിൽ അപൂർവ്വമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളാണ് ജയസൂര്യയും വിനായകനും. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. എന്നാൽ, വിനായകന്റെ അറിയപ്പെടാത്ത മറ്റൊരു മുഖത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നൃത്തച്ചുവടുകളെക്കുറിച്ചും ജയസൂര്യ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സിനിമാ നടനാകുന്നതിന് മുൻപ് സ്റ്റേജ് ഡാൻസ് പെർഫോമൻസുകളിലൂടെയായിരുന്നു വിനായകൻ പ്രശസ്തനായത്. എന്നാൽ വിനായകന്റെ യഥാർത്ഥ നൃത്തവൈഭവം സിനിമയിൽ ഇതുവരെ പൂർണ്ണമായി ഉപയോഗപ്പെടുത്താനോ ആരും കണ്ടിട്ടോ ഇല്ലെന്നാണ് ജയസൂര്യയുടെ അഭിപ്രായം. “വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും ഈ പറഞ്ഞതു പോലെ സിനിമയിലാരും കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ സത്യം. മുകളിൽ നിന്നൊക്കെ ചാടി ഡാൻസ് ചെയ്തിട്ട് കാല് ഒക്കെ പണിയായിട്ട് കിടന്നതാണ്. കുറേ ഫ്ലാഷ്ബാക്ക് സ്റ്റോറിയുണ്ട്. ഉഗ്രൻ പരിപാടിയാണ്,” ജയസൂര്യ വ്യക്തമാക്കി.

സ്റ്റേജുകളിൽ ഫയർ ഡാൻസ് ആദ്യമായി അവതരിപ്പിക്കുകയും അത് ജനപ്രിയമാക്കുകയും ചെയ്തത് വിനായകനാണെന്നും ജയസൂര്യ ഓർത്തു. അന്നൊക്കെ വിനായകന്റെ പെർഫോമൻസ് ആളുകൾ കൗതുകത്തോടെയും അതിശയത്തോടെയുമാണ് കണ്ടിരുന്നത്. വിനായകന്റെ ഈ പ്രതിഭ ഭാവിയിൽ സിനിമയിലൂടെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം കാരണം പരസ്പരം കാര്യങ്ങൾ വിശദീകരിക്കേണ്ടി വരാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയസൂര്യയുടെ ഈ വെളിപ്പെടുത്തലിനെ ശരിവെച്ച വിനായകൻ, തന്റെ ഡാൻസ് പെർഫോമൻസുകൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ജയസൂര്യയാണെന്നും കൂട്ടിച്ചേർത്തു.

ജയസൂര്യയുടെ വാക്കുകൾ;

“വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും ഈ പറഞ്ഞതു പോലെ സിനിമയിലാരും കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ സത്യം. മുകളിൽ നിന്നൊക്കെ ചാടി ഡാൻസ് ചെയ്തിട്ട് കാല് ഒക്കെ പണിയായിട്ട് കിടന്നതാണ്.

കുറേ ഫ്ലാഷ്ബാക്ക് സ്റ്റോറിയുണ്ട്. ഉ​ഗ്രൻ പരിപാടിയാണ്. ഫയർ ഡാൻസുമൊക്കെ ഉണ്ടായിരുന്നു. ഫയർ ഡാൻസ് ആദ്യം കൊണ്ടുവന്നത് തന്നെ വിനായകനാണ്, പോപ്പുലർ ആക്കിയത്. ഒരുപാട് പേർ ചെയ്തിട്ടുണ്ട്. പക്ഷേ സ്റ്റേജിലൊക്കെ എല്ലാവരും അതിശയത്തോടെ കണ്ടു കൊണ്ടിരുന്നത് വിനായകന്റെ പെർഫോമൻസാണ്.

ആ സൈഡൊന്നും ശരിക്കും ആരും കണ്ടിട്ടില്ല. വിനായകന്റെ ഡാൻസ് പെർഫോമൻസ് അങ്ങനെ അധികമാരും കണ്ടിട്ടില്ല. ഭാവിയിൽ നമുക്ക് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാം. ഞങ്ങൾ നല്ല സുഹൃത്തുക്കളായതു കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ വിശദീകരിക്കേണ്ട ആവശ്യമൊന്നുമില്ല.”