“പൊതുസമൂഹത്തിലെ വില രാഹുൽ ഈശ്വർ ബിഗ് ബോസിൽ കളഞ്ഞുകുളിച്ചു”: വിമർശിച്ച് അഖിൽ മാരാർ

','

' ); } ?>

പൊതുസമൂഹത്തിൽ രാഹുൽ ഈശ്വറിനുണ്ടായിരുന്ന അംഗീകാരവും വാക്കുകളുടെ വിലയും ബിഗ് ബോസ് ഹൗസിലെത്തിയതോടെ നഷ്ടപ്പെട്ടതായി അഖിൽ മാരാർ. മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിനോട് പെരുമാറുന്ന രീതി കണ്ട് വിഷമം തോന്നിയെന്നും, പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ടവനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാർ ഈ അഭിപ്രായം പങ്കുവെച്ചത്.

മോഹൻലാൽ മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും മത്സരാർഥികൾ സ്വന്തം നിലയിൽ ഗെയിം കളിക്കാൻ തയ്യാറാകുന്നില്ലെന്നും അഖിൽ കുറ്റപ്പെടുത്തി.

രാഹുൽ ഈശ്വറിന്റെ കളിപ്പാവകളാണ് മത്സരാർഥികൾ എന്ന് മോഹൻലാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതിനുശേഷവും മാറ്റങ്ങളൊന്നുമില്ലെന്നും, ബിഗ് ബോസും അവതാരകനും പലതവണ ആവശ്യപ്പെട്ടിട്ടും മത്സരാർഥികൾ യഥാർത്ഥ ഗെയിമിലേക്ക് വരാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കാര്യങ്ങൾ സ്പൂൺ ഫീഡ് ചെയ്ത് മത്സരാർത്ഥികൾ ഷോയെ നശിപ്പിക്കുകയാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

അഖിൽ മാരാറിന്റെ വാക്കുകൾ;

“അയാൾക്ക് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന അംഗീകാരവും അയാളുടെ വാക്കുകൾക്ക് ഉണ്ടായിരുന്ന ഒരു വിലയുമെല്ലാം അയാൾ പോയി ഭയങ്കരമായി നഷ്ടപ്പെടുത്തിയതായാണ് എനിക്ക് തോന്നിയത്,” അഖിൽ മാരാർ കൂട്ടിച്ചേർത്തു.കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിന്റെ പാവകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ പരാമർശത്തിനു ശേഷവും മത്സരാർഥികൾ സ്വന്തം നിലയിൽ ഗെയിം കളിക്കാൻ തയ്യാറാകുന്നില്ല.

കഴിഞ്ഞ വീക്കിൽ ഇത്രയും പേർ എവിക്റ്റായിപ്പോയി, രാഹുൽ ഈശ്വറിന്റെ കളിപ്പാവകളാണ് എന്ന് പറഞ്ഞതിനു ശേഷം, രാഹുൽ ഈശ്വറിനോട് റിയാക്‌ട് ചെയ്യുമെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട കണ്ടെന്റുകൾ വരുമെന്നും പലരും പറഞ്ഞു. വിക്കി തഗ്ഗിനോട് ഒരു പത്തു പ്രാവശ്യം കൺഫഷൻ റൂമിൽ വിളിച്ചിരുത്തിയിട്ട്, വിക്കി ഗെയിം കളിക്കണം, ഗെയിം കളിക്കണം എന്നൊക്കെ ബിഗ് ബോസും ലാലേട്ടനും പറഞ്ഞു. ഇത്രയേറെ കാര്യങ്ങൾ ചെയ്തിട്ടും, ഹൗസിൽ നിന്ന് കൂട്ട ഒഴിവാക്കൽ നടന്നിട്ടും, ഇവർക്ക് ഇത് മനസിലാകുന്നില്ല. ഒരു റിയൽ ബിഗ് ബോസ് ഗെയിമിലേക്ക് ഇവർ വരുന്നില്ല, ചോദ്യങ്ങൾ ചോദിക്കുന്നില്ല. ആ ഒരു വലിയ പ്രശ്‌നം നമ്മൾ കാണുന്നുണ്ട്. സ്‌പൂൺ ഫീഡ് ചെയ്‌ത്‌, സ്‌പൂൺ ഫീഡ് ചെയ്‌ത്‌ ഈ ഷോയെ കുളമാക്കുകയാണ്.”

Leave a Reply

Your email address will not be published. Required fields are marked *