“വി.എഫ്.എക്സിലെ ചെറിയ തെറ്റുകൾ ചൂണ്ടിക്കാട്ടി സിനിമയെ തള്ളിക്കളയരുത്, ‘രാമായണ’യെ തുറന്ന മനസ്സോടെ സ്വീകരിക്കണം; ആരാധകരോടും ചലച്ചിത്ര ലോകത്തോടും അഭ്യർത്ഥനയുമായി യഷ്

','

' ); } ?>

ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ തിയറ്ററുകളിലേക്ക് എത്താനൊരുങ്ങവെ, സിനിമയെ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന് ആരാധകരോടും ചലച്ചിത്ര പ്രേമികളോടും ആഹ്വാനം ചെയ്ത് പ്രമുഖ നടനും ചിത്രത്തിന്റെ സഹനിർമ്മാതാവുമായ യഷ്. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ സംസാരിക്കവെയാണ്, വി.എഫ്.എക്സിലെ )ചെറിയ തെറ്റുകൾ മാത്രം ചൂണ്ടിക്കാട്ടി സിനിമയെ തള്ളിക്കളയരുതെന്ന് താരം അഭ്യർത്ഥിച്ചത്.

സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താൻ നിർമ്മാതാവ് നമിത് മൽഹോത്ര വലിയ പരിശ്രമമാണ് നടത്തുന്നതെന്നും, ഇത്തരത്തിലുള്ള ദീർഘവീക്ഷണമുള്ള വ്യക്തികളെ പിന്തുണയ്ക്കേണ്ടത് ഇൻഡസ്ട്രിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്നും യഷ് വ്യക്തമാക്കി. ഇത്തരം വൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ അത് സിനിമാ മേഖലയെ വർഷങ്ങൾ പിന്നോട്ട് അടിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി. ദക്ഷിണേന്ത്യൻ-ഹിന്ദി സിനിമാ വ്യവസായങ്ങൾ ഒന്നിച്ചുനിന്ന് ഈ ചിത്രത്തെ ആഗോളതലത്തിലേക്ക് ഉയർത്തണമെന്നും താരം കൂട്ടിച്ചേർത്തു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ: പാർട്ട് വണ്ണിൽ’ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുമ്പോൾ യഷ് തന്നെയാണ് രാവണന്റെ വേഷത്തിലെത്തുന്നത്. സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുന്നത്. ഓസ്കർ ജേതാക്കളായ ഡി.എൻ.ഇ.ജി (DNEG) വി.എഫ്.എക്സ് നിർവ്വഹിക്കുന്ന ചിത്രത്തിന് ഹാൻസ് സിമ്മറും എ.ആർ. റഹ്‌മാനും ചേർന്നാണ് സംഗീതമൊരുക്കുന്നത്. ചിത്രം നവംബർ 5-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

യാഷിന്റെ വാക്കുകൾ:

“ചിലപ്പോഴൊക്കെ നമിത് മൽഹോത്രയേപ്പോലെ ഒരാൾ ഇതുപോലെയുള്ള വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ, ഈ സിനിമയെ ഒരു ആഗോള പ്ലാറ്റ്‌ഫോമിലെത്തിക്കാൻ അദ്ദേഹം തന്റെ പേരും പണവും പണയം വെച്ചിട്ടുണ്ടാകും. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, ദയവായി ചെറിയ തെറ്റുകൾ കണ്ടുപിടിക്കാൻ ശ്രമിക്കരുത്: വി.എഫ്.എക്സ് (VFX), അത്, ഇത് എന്നൊക്കെ പറഞ്ഞ്. ഇങ്ങനെയുള്ള ആളുകളെ നമ്മൾ ഇപ്പോൾ നഷ്ടപ്പെടുത്തിയാൽ ഇത് ഇനി ഒരിക്കലും ഇത്തരം ഒരു അത്ഭുതം സംഭവിക്കില്ല. ഇതിന് പിന്നെയും വർഷങ്ങളെടുക്കും. നമ്മൾ കാലത്തിന് പിന്നിലേക്ക് പോകും,” ഹൈദരാബാദിൽ തിങ്കളാഴ്ച നടന്ന സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ യാഷ് പറഞ്ഞു.

അതുകൊണ്ട്, നമുക്ക് തുറന്ന മനസ്സോടെ ഈ സിനിമ കാണാം. ഓരോ അഭിപ്രായങ്ങളും വിമർശനങ്ങളും ഉൾക്കൊണ്ട് അദ്ദേഹം എപ്പോഴും അത് കൂടുതൽ നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും, ആരാധകരോടും, എല്ലാ സിനിമാ പ്രേമികളോടും, തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി സിനിമാ വ്യവസായങ്ങളോട് (ഇൻഡസ്ട്രികളോട്) ഞാൻ അഭ്യർത്ഥിക്കുകയാണ്: ഒരു തവണത്തേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ചുനിൽക്കാം, ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാം.”

Leave a Reply

Your email address will not be published. Required fields are marked *