“ജഗതി ചേട്ടനെ പോലെ കോമഡി റോളുകൾ കൈകാര്യം ചെയ്യാൻ കഴിവുളള നടനാണ് സംഗീത് “; മഞ്ജുശ്രീ

','

' ); } ?>

നടൻ സംഗീത് പ്രതാപിന്റെ അഭിനയത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതിയോടുപമിച്ച് നടി മഞ്ജുശ്രീ. സംഗീതിന്റെ ഡയലോഗ് ഡെലിവറിയിലെ മികവ് പോലെ തന്നെ ശരീരഭാഷയും കഥാപാത്രങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നുണ്ടെന്നും, നടൻ ജഗതി ശ്രീകുമാറിനെ പോലെ കോമഡികൾ ചെയ്യാനുള്ള സാധ്യതകളൊക്കെ ഒരുപാടുണ്ടെന്നും മഞ്ജുശ്രീ പറഞ്ഞു. ബേത്ലെഹേം കുടുംബയൂണിറ്റ്, ബേബി ഗേൾ തുടങ്ങിയ ചിത്രങ്ങളിലെ ചൂണ്ടിക്കാണിച്ചാണ് മഞ്ജുശ്രീയുടെ പ്രതികരണം. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജുശ്രീ.

മഞ്ജുശ്രീയുടെ വാക്കുകൾ ;

പ്രേക്ഷകർ അംഗീകരിക്കണം അതാണ് വലുത്. കാണുന്ന പ്രേക്ഷകർക്ക് അയാളുടെ പ്രകടനം ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അയാളിൽ എന്തോ ഉണ്ട് എന്നാണ്. സംഗീതിനെ പേഴ്സണൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരുപക്ഷേ ജഗതി ചേട്ടനെയൊക്കെ പോലെ കോമഡികൾ ചെയ്യാനുള്ള സാധ്യതകളൊക്കെ ഒരുപാടുണ്ട്. അവന്റെ ഡയലോഗ് ഡെലിവറി മാത്രം അല്ല, ചെയ്യുന്ന കഥാപാത്രത്തിന് വേണ്ടി ആളുടെ ബോഡിയും കൂടി ഇൻവോൾവ് ആകും. ചിത്രത്തിലെ പാർവതിയുടെ കൂടെയുള്ള സീനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിൽ ‘ഷൂ’ എന്ന് വിളിക്കുമ്പോൾ അവൻ വരുന്ന ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം കോമഡിയൊക്കെ ഭയങ്കര രസമായിട്ട് ചെയ്യാൻ കഴിവുള്ള വ്യക്തിയാണെന്ന്.

കോമഡി മാത്രമല്ല, എനിക്ക് തോന്നുന്നു എല്ലാ റോളുകളും സംഗീതിനു നന്നായി കൈകാര്യം ചെയ്യും. അടുത്തിടെ ഇറങ്ങിയ ‘ബേബി ഗേൾ’ എന്ന ചിത്രത്തിലും അവൻ ഭയങ്കര രസമായിട്ട് ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജിംഖാന, മധുര മനോഹരം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രങ്ങളിലെ ‘അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് മഞ്ജുശ്രീ. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്. ചിത്രത്തിലെ കർക്കശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *