“അന്ന് ആത്മവിശ്വാസക്കുറവുണ്ടായിരുന്നു”; അൽഫോൺസ് പുത്രൻ്റെ സിനിമ നിരസിച്ചതിനെക്കുറിച്ച് ജേസൺ സഞ്ജയ്

','

' ); } ?>

സംവിധായകൻ അൽഫോൺസ് പുത്രനോട് നോ പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജേസൺ സഞ്ജയ്. അന്ന് തനിക്ക് ആത്മവിശ്വാസക്കുറവുണ്ടായിരുന്നുവെന്നും, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് തോന്നിയിരുന്നുവെന്നും ജേസൺ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജേസൺ.

ജേസൺ സഞ്ജയ്‌യുടെ വാക്കുകൾ;

”എനിക്ക് 18-19 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഞാന്‍ വിദേശത്ത് പഠിക്കാന്‍ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. കരിയറായി എന്താണ് തെരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ അതേസമയം തന്നെ എനിക്ക് ആത്മവിശ്വാസക്കുറവായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് തോന്നിയിരുന്നത്. പ്രത്യേകിച്ചും ഫിലിം മേക്കിങില്‍. ഞാന്‍ പഠിച്ച കോഴ്‌സും ഫിലിം മേക്കിങിലെ എല്ലാ മേഖലയെക്കുറിച്ചും പഠിപ്പിക്കുന്നതായിരുന്നു.

ആ സമയത്താണ് അച്ഛന്റെ കോള്‍ വരുന്നതും, അല്‍ഫോണ്‍സ് പുത്രന്റെ കാര്യം പറയുന്നതും. കേട്ടപ്പോള്‍ സന്തോഷം തോന്നി. അത് എനിക്ക് ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനം നല്‍കുകയും ചെയ്തു. പക്ഷെ ഞാന്‍ സ്വയം കണ്ടെത്തുന്ന സമയമായിരുന്നു അത്. എന്താണ് എന്റെ ഇഷ്ടം? ഫിലിം മേക്കിങ് എനിക്ക് സാധ്യമാകുമോ? എനിക്ക് അതിനുള്ളത്ര പാഷന്‍ ഉണ്ടോ? എന്നെല്ലാമുള്ള ചിന്തകളിലൂടെ കടന്നു പോവുകയായിരുന്നു.

വിദേശത്ത് പഠിക്കുന്ന കാലത്ത് എന്നെ ആര്‍ക്കും അറിയില്ല. എനിക്കും ആരേയും അറിയില്ല. അത് ഒന്നില്‍ നിന്നും തുടങ്ങാന്‍ സഹായിച്ചു. എന്റെ വേരുകളിലേക്ക് തന്നെ തിരികെ വരുമെന്നുറപ്പായിരുന്നു. എനിക്കതിനുള്ള റിസോഴ്‌സുകളുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഫിഗര്‍ ഔട്ട് ചെയ്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇംപള്‍സീവായൊരു തീരുമാനം എടുക്കേണ്ടതില്ലെന്ന് തോന്നി. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ ആരാണെന്നതിനുള്ള ഉത്തരം കിട്ടും മുമ്പ് എടുത്ത് ചാടേണ്ട എന്ന് കരുതി.”

ചിലപ്പോള്‍ അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ കുറ്റബോധമില്ല. അല്‍ഫോണ്‍സ് പുത്രന്‍ സാറിന് എന്നേക്കാളും കഴിവുള്ള ഒരുപാട് പേരെ കിട്ടുമെന്നറിയാമായിരുന്നു. ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലാണ് അങ്ങനൊരു ഓഫര്‍ വരുന്നതെങ്കില്‍ എന്റെ കാഴ്ചപ്പാട് മറ്റൊന്നായേനെ. പക്ഷെ ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. ആ ഓഫര്‍ വന്നതില്‍ സന്തോഷമുണ്ട്. അതേസമയം എന്നെ കണ്ടെത്താന്‍ സമയം കണ്ടെത്തിയതിലും സന്തോഷമുണ്ട്.”

സംവിധാനത്തിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് ജേസണ്‍ സഞ്ജയ്. അച്ഛന്‍ വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ച് തമിഴ് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് മകന്റെ എന്‍ട്രി. അച്ഛനെപ്പോലെ നടനായിട്ടില്ല ജേസണ്‍ കടന്നു വരുന്നത്. സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കണമെന്ന ചിന്തയാണ് സംവിധാനത്തിലൂടെ കടന്നു വരാന്‍ ജേസനെ പ്രേരപ്പിച്ചത്. നടനാകാനുള്ള ഓഫര്‍ താരപുത്രനെ തേടിയെത്തിയിരുന്നു. പ്രേമം ഒരുക്കിയ അല്‍ഫോണ്‍സ് പുത്രനാണ് ആ ഓഫര്‍ മുന്നോട്ട് വച്ചത്. അച്ഛന്‍ വിജയ് വഴിയാണ് അല്‍ഫോണ്‍ മകനിലേക്ക് എത്തിയത്.