“എല്ലാ ഇന്‍ഡസ്ട്രിയും മലയാളത്തില്‍ നിന്നും പഠിക്കണം, ഇവിടുന്ന് പഠിക്കാൻ ഒരുപാടുണ്ട്”; നാനി

','

' ); } ?>

മലയാള സിനിമയുടെ മാതൃക മറ്റ് എല്ലാ ചലച്ചിത്ര മേഖലകളും കണ്ട് പഠിക്കണമെന്ന് പ്രമുഖ തെലുങ്ക് നടൻ നാനി. സമയത്തെയും പരിമിതമായ റിസോഴ്സുകളെയും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് എങ്ങനെ മികച്ച ആശയങ്ങളും ഗംഭീര പ്രകടനങ്ങളും ഉള്ള സിനിമകൾ നിർമ്മിക്കാമെന്ന് മലയാള സിനിമ കാണിച്ച് തരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘പാരഡൈസ്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോഴായിരുന്നു നാനിയുടെ പ്രതികരണം.

തനിക്ക് കേരളത്തിൽ നിന്നും ലഭിക്കുന്ന സ്നേഹം വലുതാണെന്നും, അതിനാൽ തന്റെ വരാനിരിക്കുന്ന എല്ലാ സിനിമകളുടെയും പ്രൊമോഷനായി കേരളത്തിൽ എത്തുമെന്നും നാനി വ്യക്തമാക്കി.

നാനിയുടെ വാക്കുകൾ;

”മലയാളം സിനിമയോട് എനിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്ന് ഞാന്‍ എല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ ഇന്‍ഡസ്ട്രിയില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്. പ്രത്യേകിച്ചും, സമയത്തേയും റിസോഴ്‌സിനേയും കൃത്യമായി ഉപയോഗിക്കുന്നതില്‍. എന്നിട്ടും മികച്ച നിലവാരമുള്ള, നല്ല കോണ്‍സെപ്റ്റുള്ള, ഗംഭീര പ്രകടനങ്ങളുള്ള സിനിമ ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആ മേഖലയില്‍ മറ്റ് എല്ലാ ഇന്‍ഡസ്ട്രിയും മലയാളത്തില്‍ നിന്നും പഠിക്കണം”

നാനിയുടെ പുതിയ ചിത്രം പാരഡൈസ് റിലീസിന് തയ്യാറെടുക്കുകയാണ്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് പാരഡൈസ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും. ശ്രീകാന്ത് ഒഡേല ഒരുക്കുന്ന സിനിമ സെപ്റ്റംബര്‍ 24ന് തിയേറ്ററുകളിലെത്തും.