“നാല് പതിറ്റാണ്ടിനുള്ളിൽ 98 സിനിമകൾ ചെയ്തു, ഇപ്പോഴും വിജയ സിനിമയുടെ ഫോർമുല എനിക്കറിയില്ല”; പ്രിയദർശൻ

','

' ); } ?>

നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ 98 സിനിമകൾക്ക് ശേഷവും ഒരു സിനിമ എങ്ങനെ വിജയിപ്പിക്കണമെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്ന് സംവിധായകൻ പ്രിയദർശൻ. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും പ്രധാന വേഷങ്ങളിലെത്തിയ ‘ഹൈവാൻ’ തന്റെ 98-ാമത് ചിത്രമായി പുറത്തിറങ്ങിയ വേളയിൽ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഓരോ സിനിമയുടെയും വിജയത്തിന് ശേഷമുള്ള അരക്ഷിതാവസ്ഥയും അനിശ്ചിതത്വവുമാണ് ഇത്രയധികം ചിത്രങ്ങൾ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രിയദർശൻ വ്യക്തമാക്കി. ഓരോ തവണയും ഒരു സിനിമ വിജയമാകുമ്പോൾ തനിക്ക് വിജയത്തിന്റെ ഫോർമുല അറിയാമെന്ന് തോന്നും, എന്നാൽ അടുത്ത ചിത്രം പരാജയപ്പെടുമ്പോൾ വിജയത്തിന്റെ വഴി അറിയില്ലെന്ന് ബോധ്യപ്പെടും. കാലത്തിനനുസരിച്ച് പ്രേക്ഷകരും സാങ്കേതികവിദ്യയും മാറുന്നതിനാൽ ഈ അരക്ഷിതാവസ്ഥയാണ് സ്വയം മാറാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു ഭാഷയിലെ ചിത്രങ്ങൾ റീമേക്ക് ചെയ്യുമ്പോൾ അവ അതേപടി പകർത്തുന്നതല്ല തന്റെ രീതിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അവിടുത്തെ സംസ്കാരം, തൊഴിൽ, സാമൂഹിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മാറ്റങ്ങൾ വരുത്തി, ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ആത്മബന്ധം സ്ഥാപിക്കാൻ കഴിയുന്ന വിധത്തിലാണ് താൻ ഹിന്ദിയിൽ 30-ലധികം സിനിമകൾ ചെയ്തത്. ഇതിന് മികച്ച ഉദാഹരണമാണ് ‘മണിചിത്രത്താഴും’ അതിന്റെ ഹിന്ദി പതിപ്പായ ‘ഭൂൽ ഭുലയ്യയും’ തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ. തന്റെ ചിത്രമായ ‘ഗർദിഷിന്റെ’ സമയത്ത് സണ്ണി ഡിയോൾ ഈ കഥ നിരസിച്ചെങ്കിലും, മുംബൈ അധോലോക പശ്ചാത്തലത്തിലേക്ക് താൻ ചിത്രം മാറ്റിയപ്പോൾ അദ്ദേഹം പിന്നീട് അതിശയപ്പെടുകയാണുണ്ടായത്.

അടിസ്ഥാന ആശയം ഒന്നുതന്നെയാണെങ്കിലും കഥ പറയുന്ന രീതി മാറ്റിയാൽ മാത്രമേ കാലത്തിനനുസരിച്ച് പ്രസക്തമായി തുടരാൻ കഴിയൂ എന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തു. ഹിന്ദിയിൽ കോമഡി ചിത്രങ്ങളിലൂടെ കൂടുതൽ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു ജോണറിൽ മാത്രം ഒതുങ്ങിനിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗൗരവസ്വഭാവമുള്ള ചിത്രങ്ങൾ സംവിധായകനെന്ന നിലയിൽ തന്നെ ആവേശം കൊള്ളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയദർശന്റെ വാക്കുകൾ;

“ആ അരക്ഷിതാവസ്ഥ വളരെ വലുതാണ്. ഓരോ തവണയും ഞാൻ ഒരു തിരക്കഥ എഴുതുകയും ആ സിനിമ വിജയിക്കുകയും ചെയ്യുമ്പോൾ, എനിക്ക് വിജയത്തിന്റെ ടെക്നിക്ക് അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അടുത്ത ചിത്രം പരാജയപ്പെടുമ്പോൾ എനിക്ക് മനസ്സിലാകും, വിജയകരമായി ഒരു സിനിമ എങ്ങനെ നിർമ്മിക്കണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന്. നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയൊരു പോരാട്ടം നടക്കുന്നുണ്ട്. കാലം മാറി. ഞാൻ തുടങ്ങിയ 40 വർഷം മുമ്പ് സിനിമ കണ്ടിരുന്ന പ്രേക്ഷകരല്ല ഇന്നത്തെ പ്രേക്ഷകർ. അതിനാൽ നിങ്ങൾ അതിനനുസരിച്ച് മാറേണ്ടതുണ്ട്.

മറ്റൊരു ഭാഷയിലെ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ അത് ഓരോ രംഗവും അതേപടി പകർത്തിയെഴുതുന്ന രീതി എനിക്കില്ല. ഒരു കഥ മറ്റൊരു പശ്ചാത്തലത്തിലേക്ക് മാറ്റുമ്പോൾ അവിടുത്തെ സംസ്‌കാരം, തൊഴിൽ, സാമൂഹിക സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കഥയുടെ മൂലരൂപം നിലനിർത്തിക്കൊണ്ട് തന്നെ മറ്റ് ഘടകങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ന്റെ രീതി.

തെക്കേ ഇന്ത്യൻ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പലപ്പോഴും ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് അവയോട് ആത്മബന്ധം സ്ഥാപിക്കാൻ കഴിയാറില്ല. കാരണം അവ ഇപ്പോഴും ഒരു ദക്ഷിണേന്ത്യൻ സിനിമ പോലെത്തന്നെ തോന്നിപ്പിക്കും. എന്നാൽ ഉത്തരേന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ കഥകളെ മാറ്റിയെഴുതിയതുകൊണ്ടാണ് നിക്ക് ഹിന്ദിയിൽ 30-ലധികം സിനിമകൾ ചെയ്യാൻ സാധിച്ചത്. ‘മണിചിത്രത്താഴും’ അതിന്റെ ഹിന്ദി പതിപ്പായ ‘ഭൂൽ ഭുലയ്യയും’ തമ്മിൽ വലിയ വ്യത്യാസങ്ങൾ കാണാൻ കഴിയുന്നത് ഇതിന് ഉദാഹരണമാണ്.

ന്റെ ഗർദിഷ് എന്ന ചിത്രം ഇതിനൊരു മികച്ച ഉദാഹരണമാണ്. ജാക്കി ഷ്രോഫ് അഭിനയിക്കുന്നതിന് മുൻപ് ചിത്രത്തിലെ നായകവേഷം ചെയ്യാൻ സണ്ണി ഡിയോളിനോടും അനിൽ കപൂറിനോടും ഈ കഥ പറഞ്ഞിരുന്നെങ്കിലും അവർ നിരസിക്കുകയായിരുന്നു. ചിത്രം പൂർത്തിയായ ശേഷം കണ്ട സണ്ണി ഡിയോളിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു “ഒരു ദിവസം സണ്ണി എന്നോട് ചോദിച്ചു, ‘നിങ്ങൾ ഇങ്ങനെയാണ് ഇത് ചെയ്യാൻ പോകുന്നതെന്ന് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?'”. ഒരു ചെറിയ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഒറിജിനൽ ചിത്രം സണ്ണി കണ്ടിരുന്നു. എന്നാൽ ഞാൻ ആ കഥ മുംബൈയുടെ അധോലോകത്തിലേക്ക് മാറ്റുകയായിരുന്നു. എത്ര വ്യത്യസ്തമായാണ് ഇത് പ്ലാൻ ചെയ്തതെന്ന് എന്തുകൊണ്ട് തന്നോട് വിശദീകരിച്ചില്ലെന്ന് സണ്ണി ചോദിച്ചപ്പോൾ, “ഒറിജിനൽ ചിത്രം കാണാൻ നിങ്ങളോട് ആരാണ് ആവശ്യപ്പെട്ടത്?” എന്നായിരുന്നു എന്റെ മറുപടി.

അടിസ്ഥാന ആശയം ഒന്നുതന്നെയാണെങ്കിലും കഥ പറയുന്ന രീതി മാറ്റിയാൽ മാത്രമേ പ്രസക്തമായി തുടരാൻ കഴിയൂ. “നിങ്ങൾക്ക് ഒരേ കഥ പറയാം, പക്ഷേ ഒരേ രീതിയിലല്ല. അത് മറ്റൊരു രീതിയിൽ പറയണം. അതിനാൽ, ഇതുവരെ ഞാൻ വിജയിച്ചുവെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഇവിടെ ഇരിക്കുന്നത്.” ഹിന്ദി സിനിമയിൽ കോമഡി ചിത്രങ്ങളുമായി കൂടുതൽ അറിയപ്പെടുന്നുണ്ടെങ്കിലും, ഒരു തരം സിനിമകളിൽ മാത്രം തളക്കപ്പെടാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഗൗരവസ്വഭാവത്തിലുള്ള ചിത്രങ്ങൾ ഒരു സംവിധായകനെന്ന നിലയിൽ ന്നെ ആവേശംകൊള്ളിക്കാറുണ്ട്.