“ആറ് വർഷം അശ്ലീല മെസ്സേജുകൾ സഹിക്കണോ, എന്തേ അന്ന് മിണ്ടാതിരുന്നു”; മൃദുല വിജയിക്കും ഭർത്താവ് യുവ കൃഷ്ണയ്ക്കുമെതിരെ ജൂനിയർ ആർട്ടിസ്റ്റ്

','

' ); } ?>

നടിയും ബിഗ് ബോസ് മലയാളം സീസൺ എട്ട് മത്സരാർത്ഥിയുമായ മൃദുല വിജയ്ക്കും ഭർത്താവ് യുവ കൃഷ്ണയ്ക്കുമെതിരെ ജൂനിയർ ആർട്ടിസ്റ്റ് സ്റ്റെഫീന രംഗത്ത്. ഒമ്പത് മാസം മുൻപ് വലിയ ചർച്ചയായ ഒരു സീരിയൽ സെറ്റ് വിവാദമാണ് നിലവിൽ വീണ്ടും പുതിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

തന്റെ സഹപ്രവർത്തകനും നടനുമായ റെയ്ജൻ രാജന് സ്റ്റെഫീനയിൽ നിന്നും മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മൃദുല നേരത്തെ ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. റെയ്ജനോട് സ്റ്റെഫീനയ്ക്ക് ഉണ്ടായിരുന്ന അപരപ്രണയവും ആരാധനയും സെറ്റിൽ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നുവെന്നും, നടന്റെ ആവശ്യപ്രകാരമാണ് താൻ അന്ന് വിഷയത്തിൽ ഇടപെട്ടതെന്നുമാണ് മൃദുലയുടെ വാദം. റെയ്ജനെ കാണാൻ പർദ്ദ ധരിച്ചെത്തുക, നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുക, ചോക്ലേറ്റുകൾ നൽകുക തുടങ്ങിയ കാര്യങ്ങൾ സ്റ്റെഫീന ചെയ്തതായി അന്ന് മൃദുലയും യുവയും വ്യക്തമാക്കിയിരുന്നു.

എന്നാൽ മൃദുല ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചതിന് പിന്നാലെ, അവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരന്തരം മോശം കമന്റുകളുമായി സ്റ്റെഫീന രംഗത്തെത്തിയതോടെയാണ് യുവ കൃഷ്ണ ഇതിനെതിരെ കടുത്ത പ്രതികരണവുമായി എത്തിയത്. വൃത്തികെട്ട കമന്റുകളുമായി ഇനി ഇങ്ങോട്ട് വന്നാൽ ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് യുവ സ്റ്റെഫീനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

യുവയുടെ ഈ വെല്ലുവിളിക്കുള്ള മറുപടിയുമായാണ് സ്റ്റെഫീന ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. തനിക്കെതിരെ മൃദുലയും യുവയും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്റ്റെഫീന പറയുന്നു. ആറ് വർഷത്തോളം താൻ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് പറയുന്നവർ അതിന്റെ തെളിവുകളായ സ്ക്രീൻഷോട്ടുകൾ പുറത്തുവിടാൻ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. സെറ്റിൽ പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ തന്നെ പുറത്താക്കിയെന്ന വാദവും സ്റ്റെഫീന തള്ളി. സെലിബ്രിറ്റികളാണെന്ന് കരുതി പാവങ്ങളുടെ മേൽ കുതിര കയറാൻ ശ്രമിക്കരുതെന്നും, റെയ്ജന് എന്തെങ്കിലും പരാമർശങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്കട്ടെയെന്നും സ്റ്റെഫീന കൂട്ടിച്ചേർത്തു.

സ്റ്റെഫീനയുടെ വാക്കുകൾ;

യുവയുടെ വീഡിയോ ഞാൻ കണ്ടിരുന്നു. നിങ്ങളുടെ ഭാര്യ ഏഴ്, എട്ട് മാസം മുമ്പ് റെയ്ജൻ എന്ന നടനെ പിന്തുണച്ച് വീഡിയോ ഇട്ടിരുന്നു. ആ വീഡിയോ ഞാൻ കാര്യമായി എടുത്തില്ല. എനിക്ക് ഒരുപാട് ജോലിയുണ്ട്. ഇതിന് പിറകെ പോകാൻ സമയമില്ല. ആറ് വർഷമായി ഞാൻ റെയ്ജന് ലൈം​ഗീക ചുവയുള്ള മെസേജ് അയയ്ക്കുന്നു എന്നാണ് മൃദുല പറഞ്ഞത്. എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ആറ് വർഷം ഇത്തരത്തിലുള്ള മെസേജ് വന്നിട്ടും ആ പുരുഷൻ മിണ്ടാതിരിക്കുകയാണോ വേണ്ടത്?.

ആ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ എവിടെ?. സെറ്റിൽ പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ എന്നെ പുറത്താക്കിയെന്ന് മൃദുല പറയുന്നത് കേട്ടു. അങ്ങനെ പുറത്താക്കാൻ ആർക്കും അധികാരമില്ല. കള്ളം പറഞ്ഞ് വീഡിയോ ഇടാൻ പാടില്ല. മൃദുല പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തതയില്ല. റെയ്ജന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയട്ടെ. സെലിബ്രിറ്റികളാണെന്ന് കരുതി പാവങ്ങളുടെ തലയിൽ കയറണോ?.

റെയ്ജന് പ്രശ്നമുണ്ടെങ്കിൽ അയാളോ അയാളുടെ ഭാര്യയോ എന്നോട് സംസാരിക്കട്ടെ. റെയ്ജനോട് എനിക്ക് ഒരു ദേഷ്യവുമില്ല. എല്ലാം ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് എന്നാണ് സ്റ്റെഫീന പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *