“അച്ഛൻ എനിക്ക് തന്ന ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ ആരാധകരെയാണ്”: ജേസൺ സഞ്ജയ്.

','

' ); } ?>

ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ഹീസ്റ്റ് ചിത്രം ‘സിഗ്മ’ ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മുഖ്യമന്ത്രി എന്ന നിലയിലുള്ള തിരക്കുകൾ കാരണം വിജയ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്നും സിനിമ കാണാനായി അദ്ദേഹം കാത്തിരിക്കുകയാണെന്നും ജേസൺ സഞ്ജയ് വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അച്ഛൻ തനിക്ക് തന്ന ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ ആരാധകരെയാണെന്നും ജേസൺ കൂട്ടിച്ചേർത്തു. നാളെ ചെന്നൈയിൽ വെച്ചാണ് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ച് ചടങ്ങുകൾ നടക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിൽ സന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. തമൻ എസാണ് സംഗീതം ഒരുക്കുന്നത്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. സഞ്ജീവ് കോ ഡയറക്ടറായും, ട്യൂണി ജോൺ പബ്ലിസിറ്റി ഡിസൈനറായും, ഹരിഹരസുതൻ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സ്റ്റിൽസ് അരുൺ പ്രസാദാണ്.

അച്ഛൻ ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്.. ഈ സിനിമയുടെ പ്രൊമോഷനുകൾ സിനിമയെക്കുറിച്ച് മാത്രം ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു മുഖ്യമന്ത്രിയാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ അദ്ദേഹം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..,” ജേസൺ പറഞ്ഞു.

മകന്റെ കരിയറിന് വിജയ് നൽകിയ സംഭാവന എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ലളിതമായിരുന്നു ജേസന്റെ മറുപടി – “അദ്ദേഹം എനിക്ക് തന്നത് അദ്ദേഹത്തിന്റെ ആരാധകരെയാണ്.”