വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; ഓസ്കാർ ജേതാവ് മാത്യു മക്കോണഹെ നായകനായേക്കുമെന്ന് റിപ്പോർട്ട്

','

' ); } ?>

വിജയ് സേതുപതി ചിത്രം ‘മഹാരാജ’ ഹോളിവുഡിലേക്ക്. ഓസ്കാർ ജേതാവ് മാത്യു മക്കോണഹെയാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡിൽ റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ തമിഴ് ചിത്രമെന്ന ചരിത്രവും ഇതിലൂടെ ‘മഹാരാജ’ സ്വന്തമാക്കുകയാണ്. പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോയാണ് റീമേക്കിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

ചൈനീസ് ബോക്സ് ഓഫീസിലും ഒടിടിയിലും ചിത്രം വൻ വിജയം നേടിയതിന് പിന്നാലെയാണ് പ്രമുഖ ഏജൻസി റീമേക്ക് അവകാശത്തിനായി മുന്നോട്ടുവന്നത്. ചൈനയിൽ മാത്രം ചിത്രം 90 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. അടുത്ത വർഷത്തോടെ ഹോളിവുഡ് റീമേക്ക് തിയേറ്ററുകളിൽ എത്തിയേക്കുമെന്നാണ് സൂചന. കൂടാതെ, ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം പ്രമുഖ താരം ആമിർ ഖാൻ സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ അൻപതാം സിനിമയാണ്. ലോകമെമ്പാടുമായി 190 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, അഭിരാമി, സഞ്ജന നാമിദാസ്, ഭാരതിരാജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പാഷൻ സ്റ്റുഡിയോസ്, ദ റൂട്ട് എന്നീ ബാനറുകളിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ബി അജനീഷ് ലോകനാഥ് സംഗീതവും ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണവും നിർവഹിച്ചു.