
കേന്ദ്ര സെൻസർ ബോർഡ് (സിബിഎഫ്സി) പുനഃസംഘടിപ്പിച്ചു. മലയാളി സംവിധായകൻ പ്രിയദർശൻ, ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി എന്നിവരുൾപ്പെടെ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രമുഖരായ 18 പേരെയാണ് പുതിയ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നുവർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
മനോജ് ജോഷി, പല്ലവി ജോഷി, രൂപാലി ഗാംഗുലി, പ്രസൻജിത് ചാറ്റർജി, ഹൻസ്രാജ് ഹൻസ്, നീലാമദ പാണ്ട, അഭിഷേക് ജയൻ, വിനോദ് അനുപം, റിക്കി കെജ്, സുപ്രിയ യാർലഗഡ്ഡ, യതീന്ദ്ര മിശ്ര, നിഷിഗന്ധ വാഡ്, വാമൻ കേന്ദ്രെ, രമേഷ് പട്ടൻകെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. രാജ്യത്തെ ചലച്ചിത്ര സർട്ടിഫിക്കേഷൻ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
സമിതിയിലെ 18 അംഗങ്ങൾ
- പ്രിയദർശൻ
- പ്രീതി സിന്റ
- പങ്കജ് ത്രിപാഠി
- സുനിൽ ഷെട്ടി
- മനോജ് ജോഷി
- പല്ലവി ജോഷി
- രൂപാലി ഗാംഗുലി
- പ്രസൻജിത് ചാറ്റർജി
- ഹൻസ്രാജ് ഹൻസ്
- നീലാമദ പാണ്ട
- അഭിഷേക് ജയൻ
- വിനോദ് അനുപം
- റിക്കി കെജ്
- സുപ്രിയ യാർലഗഡ്ഡ
- യതീന്ദ്ര മിശ്ര
- നിഷിഗന്ധ വാഡ്
- വാമൻ കേന്ദ്രെ
- രമേഷ് പട്ടൻകെ