
എമ്മി അവാർഡിൽ മികച്ച നടനുള്ള രണ്ട് പുരസ്കാരങ്ങൾ ഒന്നിച്ച് സ്വന്തമാക്കി ചരിത്രം കുറിച്ച് വെൽഷ് നടൻ മാത്യു റിസ്. സൂപ്പർനാച്വറൽ ടെലിവിഷൻ കോമഡി സീരീസായ ‘വിഡോസ് ബേ’, സൈക്കോളജിക്കൽ ത്രില്ലറായ ‘ദ ബീസ്റ്റ് ഇൻ മി’ എന്നീ പരമ്പരകളിലെ മികച്ച പ്രകടനമാണ് ഒരേ വേദിയിൽ അദ്ദേഹത്തെ ഇരട്ട നേട്ടത്തിന് അർഹനാക്കിയത്.
തിങ്കളാഴ്ച ലോസ് ആഞ്ജലിസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച മാത്യു റിസ്, ഈ ചരിത്രനേട്ടം തന്റെ സ്വന്തം നാടായ വെയിൽസിലെ ജനങ്ങൾക്കായി സമർപ്പിച്ചു. “ചെറിയൊരു രാജ്യമാണെങ്കിലും നമ്മൾ കരുത്തരാണ്, ഈ നിമിഷം അവിശ്വസനീയമായി തോന്നുന്നു,” എന്ന് വ്യക്തമാക്കിയ അദ്ദേഹം സ്വന്തം മാതൃഭാഷയായ വെൽഷിലാണ് വേദിയിൽ നന്ദി അറിയിച്ചത്.
ഏറ്റവും ശ്രദ്ധേയമായ പ്രധാന വിഭാഗങ്ങളിലായി 19 പുരസ്കാരങ്ങളാണ് തിങ്കളാഴ്ചത്തെ ചടങ്ങിൽ വിതരണം ചെയ്തത്. ഇതിന് മുന്നോടിയായി നടന്ന ക്രിയേറ്റീവ് ആർട്സ് എമ്മിയിൽ സാങ്കേതിക വിഭാഗം ഉൾപ്പെടെയുള്ള മറ്റ് നിരവധി അവാർഡുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പ്രധാന പുരസ്കാര വിതരണത്തിനായി ലോസ് ആഞ്ജലിസ് വേദിയായത്.
മറ്റ് പ്രധാന പുരസ്കാരങ്ങൾ:
ഡ്രാമാ സീരീസ്- ദ പിറ്റ്
കോമഡി സീരീസ്- വിഡോസ് ബേ
ലിമിറ്റഡ്/ ആന്തോളജി സീരീസ്- ഡിടിഎഫ് സെന്റ് ലൂയിസ്
മികച്ച നടൻ (ഡ്രാമ സീരീസ്)- നോഹ് വെയിൽ- ദ പിറ്റ്
മികച്ച നടി (ഡ്രാമ സീരീസ്)- റിയ സീഹോൺ- പ്ലൂരിബസ്
മികച്ച നടൻ (കോമഡി സീരീസ്)- മാത്യു റിസ് (വിഡോസ് ബേ)
മികച്ച നടി (കോമഡി സീരീസ്)- ജീൻ സ്മാർട്ട്- ഹാക്സ്
മികച്ച നടൻ (ലിമിറ്റഡ്/ ആന്തോളജി സീരീസ്)- മാത്യു റിസ്- ദ ബീസ്റ്റ് ഇൻ മി
മികച്ച നടി(ലിമിറ്റഡ്/ആന്തോളജി സീരീസ്)- സാലി ഫീൽഡ്- റിമാർക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്സ്
സഹനടൻ (ഡ്രാമ)- ടോം പെൽഫ്രി- ടാസ്ക്
സഹനടി (ഡ്രാമ)- അല്ലിസൺ ജാനി- ദ ഡിപ്ലോമാറ്റ്
സഹനടൻ (കോമഡി സീരീസ്)- സ്റ്റീഫൻ റൂട്ട്- വിഡോവ്സ് ബേ
സഹനടി (കോമഡി സീരീസ്)- കെയ്റ്റ് ഒ ഫ്ലിൻ- വിഡോസ് ബേ