നടി ഐശ്വര്യ ദേവൻ വിവാഹിതയായി; വരൻ അവിനാഷ് സോമശേഖരൻ

','

' ); } ?>

നടി ഐശ്വര്യ ദേവൻ വിവാഹിതയായി. അവിനാഷ് സോമശേഖരനാണ് വരൻ. വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘സിംഹാസനം’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ.

മോഡലിങ് രംഗത്തുനിന്നെത്തിയ താരം തമിഴ് ചിത്രം ‘യുവൻ’, തെലുങ്ക് ചിത്രം ‘കേരട്ടം’ എന്നിവയിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് 2012-ൽ പുറത്തിറങ്ങിയ ‘സിംഹാസനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കർമ്മയോദ്ധ, ദ് ഹിറ്റ് ലിസ്റ്റ്, താങ്ക് യൂ, ശ്രീനിവാസൻ പറഞ്ഞ കഥ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴിൽ ധനുഷ് നായകനായ ‘അനേഗൻ’, കന്നഡയിൽ ‘ജയ് ലളിത’, ഹിന്ദിയിൽ ‘കാശി ഇൻ സെർച്ച് ഓഫ് ഗംഗ’ തുടങ്ങിയ ഇതരഭാഷാ ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2017-ൽ ഫെമിന മിസ് ഇന്ത്യ മഹാരാഷ്ട്ര കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐശ്വര്യ എസ്. ദേവന്റെയും ഷീജ ദേവന്റെയും മകളാണ്. അച്ഛൻ ബംഗളൂർ സ്വദേശിയാണ് അമ്മ ഷൊർണൂരും.