ലെ മാൻസ് കാർ റേസിങ്: അജിത് മത്സരിക്കുന്ന സിൽവർ‌സ്റ്റോൺ മത്സരത്തിന് വിജയ് ഫ്ലാഗ് ഓഫ് ചെയ്യും

','

' ); } ?>

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് ബ്രിട്ടനിലെ സിൽവർ‌സ്റ്റോൺ ട്രാക്കിൽ നടക്കുന്ന ലെ മാൻസ് കപ്പ് കാർ റേസിങ് മത്സരത്തിൽ മുഖ്യാതിഥിയാകും. ശനിയാഴ്ച നടക്കുന്ന റേസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വിജയ് നിർവഹിക്കുമെന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴിലെ മറ്റൊരു സൂപ്പർതാരമായ അജിത് കുമാർ ഈ മത്സരത്തിൽ ട്രാക്കിലിറങ്ങുന്നുണ്ട് എന്നതാണ് ഈ ചടങ്ങിന്റെ പ്രധാന ആകർഷണം. അജിത് റെഡ്ആന്റ് ബൈ വിരാജ് ടീമിനായി എൽഎംപി3 പ്രോ- ആം വിഭാഗത്തിൽ ഫ്രഞ്ച് ഡ്രൈവർ റൊമെയ്ൻ വോസ്‌നിയാക്കിനൊപ്പം നമ്പർ 16 ലിജിയർ കാറിലാണ് അജിത് മത്സരിക്കുന്നത്. ഇദ്ദേഹം പങ്കെടുക്കുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മത്സരത്തിനാണ് വിജയ് കൊടിയേന്തി തുടക്കം കുറിക്കുന്നത്. സിൽവർ‌സ്റ്റോണിൽ നടക്കുന്ന ഈ മത്സരത്തിൽ 44 കാറുകൾ അണിനിരക്കുന്ന ഗ്രിഡിനാണ് വിജയ് ഫ്‌ലാഗ് ഓഫ് ചെയ്യുക. മുൻ ഫോർമുല വൺ ഡ്രൈവർ നരേൻ കാർത്തികേയൻ, ആദിത്യ പട്ടേൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ താരങ്ങളും ഈ സിൽവർ‌സ്റ്റോൺ റൗണ്ടിൽ മാറ്റുരയ്ക്കുന്നുണ്ട്.

ഈ യു.കെ. സന്ദർശനത്തിന് രാഷ്ട്രീയപരമായും കായികപരമായും വലിയ പ്രാധാന്യമുണ്ട്. തമിഴ്‌നാട്ടിൽ ലോകോത്തര നിലവാരത്തിലുള്ള ‘മോട്ടോർ സ്‌പോർട്‌സ് സിറ്റി’ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ മോട്ടോർ റേസിംഗ് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും നേരിട്ട് കണ്ട് പഠിക്കുക എന്ന ലക്ഷ്യവും വിജയിന്റെ സന്ദർശനത്തിനുണ്ട്. സിനിമയിലെ കടുത്ത മത്സരങ്ങൾക്കപ്പുറം കായികവേദിയിൽ തമിഴകത്തിന്റെ രണ്ട് സൂപ്പർതാരങ്ങൾ ഒരു വേദിയുടെ ഭാഗമാകുന്നത് ആരാധകരെയും കായികപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.