“അവരെ വലിയ പ്രോജക്റ്റുകളിൽ കാണുമ്പോൾ സന്തോഷം”; മാത്യു തോമസ്

','

' ); } ?>

തനിക്കൊപ്പം സിനിമാലോകത്തേക്ക് എത്തിയ സുഹൃത്തുക്കളും യുവതാരങ്ങളുമായ മമിത ബൈജു, നസ്‌ലിൻ, അനശ്വര രാജൻ എന്നിവരുടെ കരിയറിലെ വലിയ വളർച്ചയിൽ അളറ്റ സന്തോഷമുണ്ടെന്ന് നടൻ മാത്യു തോമസ്. ഇവർ തെന്നിന്ത്യൻ സിനിമയിലെ വലിയ പ്രോജക്റ്റുകളുടെ ഭാഗമാകുന്നത് കാണുമ്പോൾ ഏറെ ആവേശവും ആകാംക്ഷയുമാണ് തോന്നാറുള്ളതെന്ന് മാത്യു പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുഹൃത്തുക്കളുടെ വിജയത്തെക്കുറിച്ച് താരം മനസ്സുതുറന്നത്.

“അവരുടെ വളർച്ച ഭയങ്കര അടിപൊളിയാണ്. പരസ്പരം വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴുമൊക്കെ വലിയ സന്തോഷം തോന്നാറുണ്ട്. അവർ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നു എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ച് വലിയ കാര്യമാണല്ലോ. ‘ജന നായകനി’ൽ മമിതയെ കാണുമ്പോഴാണെങ്കിലും സൂര്യയ്ക്കൊപ്പം നസ്‌ലിനെ കാണുമ്പോഴാണെങ്കിലും പ്രേക്ഷകർ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും നമുക്കൊരു ആകാംക്ഷ കൂടുതലായിരിക്കും,” മാത്യു വ്യക്തമാക്കി.

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ച ഈ യുവതാരങ്ങൾ നിലവിൽ അന്യഭാഷകളിലും മികച്ച അവസരങ്ങളുമായി മുന്നേറുകയാണ്. അതേസമയം, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന പുതിയ ചിത്രമാണ് മാത്യു തോമസിന്റേതായി റിലീസിനൊരുങ്ങുന്നത്. പാർവതി തിരുവോത്ത്, വിജയരാഘവൻ, ഉണ്ണിമായ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.