“എഡിഎച്ച്ഡിയും, ബോർഡർലൈൻ ഒസിഡിയും ഉണ്ട്, പക്ഷെ എനിക്ക് ഈ വെല്ലുവിളികള്‍ ഇഷ്ടമാണ്”; നീരജ് മാധവ്

','

' ); } ?>

തനിക്ക് എഡിഎച്ച്ഡിയും (ADHD) ബോർഡർലൈൻ ഒസിഡിയും (OCD) ഉണ്ടെന്ന തുറന്നുപറച്ചിലുമായി നടനും റാപ്പ് ഗായകനുമായ നീരജ് മാധവ്. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും പൊതുസമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും താരം വ്യക്തമാക്കിയത്.

ഓൺലൈൻ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും, ഇത് നേരിട്ട് ഡോക്ടറെ കണ്ട് ഫിസിക്കലായി ഡയഗ്നോസ് ചെയ്യേണ്ടതുണ്ടെന്നും നീരജ് പറയുന്നു. അമിതമായ ചിന്ത, പെർഫെക്ഷൻ, കാര്യങ്ങൾ അമിതമായി ചെയ്യൽ തുടങ്ങിയ ലക്ഷണങ്ങളുള്ള ബോർഡർലൈൻ ഒസിഡിയും തനിക്കുണ്ട്. വൃത്തിയാക്കൽ മാത്രമല്ല ഒസിഡി എന്നും, ഇത്തരം സവിശേഷതകൾ ഒരു കലാകാരന്റെ ഉള്ളിൽ ഉണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രത്യേകതകളുള്ള ഒരാൾ സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ ‘മിസ് ഫിറ്റ്’ ആയി തോന്നാറുണ്ടെങ്കിലും, ജീവിതത്തിലെ ഇത്തരം വെല്ലുവിളികളെ മറികടക്കുന്നത് തനിക്കൊരു ഹരമാണെന്നാണ് നീരജിന്റെ പക്ഷം.

വളരെ സങ്കീർണ്ണമായ വ്യക്തിത്വത്തിന് ഉടമയാണെങ്കിലും വലിയ കഴിവുകളും വികാരങ്ങളുമുള്ള ഒരു ‘ട്രൂ ആർട്ടിസ്റ്റ്’ ആണ് നീരജ് എന്ന് ഭാര്യ ദീപ്തിയും സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് ഇന്ന് ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമായ നീരജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം അൽത്താഫ് സലീമിനൊപ്പം അഭിനയിച്ച ‘പ്ലൂട്ടോ’ ആണ്. ‘ദി ഫാമിലി മാൻ’, ‘ഫീൽസ് ലൈക് ഇഷ്ഖ്’, ‘ഷോ ടൈം’, ‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ തുടങ്ങിയ പ്രശസ്ത വെബ് സീരീസുകളിലൂടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും താരം തിളങ്ങിയിട്ടു

നീരജിന്റെ വാക്കുകൾ;

ഓണ്‍ലൈന്‍ ടെസ്റ്റില്‍ എനിക്ക് എഡിഎച്ച്ഡി ഡയഗ്നോസ് ചെയ്തിരുന്നു. അതൊന്ന് ഫിസിക്കലി കൂടെ ഡയഗ്നോസ് ചെയ്യണമെന്നുണ്ട്. ബോര്‍ഡര്‍ലൈന്‍ ഒസിഡി ഉണ്ടെന്ന് എനിക്ക് മനസിലായിരുന്നു. വൃത്തിയാക്കള്‍ ഒസിഡി അല്ല. കാര്യങ്ങള്‍ ഓവര്‍ ഡു ചെയ്യലും പെര്‍ഫെക്ഷനും ഓവര്‍ തിങ്കിങ്ങുമെല്ലാം. ഇതെല്ലാം ഒരു ആര്‍ട്ടിസ്റ്റിന്റെ കൂടെ വരുന്നതാണ്.” നീരജ് പറയുന്നു.അങ്ങനെയുള്ള ഒരാള്‍ സമൂഹത്തില്‍ ഫങ്ഷന്‍ ചെയ്യുമ്പോള്‍ കുറച്ച് മിസ് ഫിറ്റ് ആകുന്ന പ്രശ്‌നമുണ്ട്. ആള്‍ക്കാര്‍ക്ക് ഇതൊക്കെ അറിയണമെന്നില്ലല്ലോ. ജീവിതം എളുപ്പമല്ല. പക്ഷെ എനിക്ക് ഈ വെല്ലുവിളികള്‍ ഇഷ്ടമാണ്. വെല്ലുവിളികളെ മറി കടക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതൊരു ഹരമാണ്.