“ദുൽഖർ നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ്, ദുൽഖറിന് ദുൽഖറിന്റേതായ സ്ട്ര​ഗിളുണ്ട്”; വിനയ് ഫോർട്ട്

','

' ); } ?>

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറും പ്രശസ്ത നടന്റെ മകനുമൊക്കെയാണെങ്കിലും സാധാരണക്കാരെപ്പോലെ ചിന്തിക്കുകയും എല്ലാവരെയും ഒരുപോലെ ചേർത്തുപിടിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് നടൻ ദുൽഖർ സൽമാന്റേതെന്ന് നടൻ വിനയ് ഫോർട്ട്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അഭിനേതാക്കളുടെ ഉള്ളിലെ പ്രയത്നങ്ങളും പ്രതിസന്ധികളും അവസാനിക്കുന്നില്ലെന്നും ദുൽഖറിനും അദ്ദേഹത്തിന്റേതായ പോരാട്ടങ്ങളുണ്ടെന്നും വിനയ് ഫോർട്ട് പറഞ്ഞു. ‘ഐ ആം ഗെയിം’ എന്ന പുതിയ ചിത്രത്തിലെ അഭിനയാനുഭവം പങ്കുവെച്ച് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിനയ് ഫോർട്ട് മനസ്സ് തുറന്നത്.

വലിയ സാമ്പത്തിക ഭദ്രതയോ ആഡംബര വാഹനങ്ങളോ ഉള്ള ഒരു വൻ താരത്തെക്കുറിച്ചുള്ള പൊതുധാരണകളെല്ലാം ദുൽഖറുമായി അടുത്തിടപഴകിയതോടെ മാറിയെന്ന് വിനയ് ഫോർട്ട് വ്യക്തമാക്കുന്നു. ഷൂട്ടിംഗ് സെറ്റിൽ ആരോടും ദേഷ്യപ്പെടാതെ, യാതൊരുവിധ അഹങ്കാരവുമില്ലാതെ തികച്ചും ജനുവിനായി സംസാരിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. സിനിമാരംഗത്തെ കൺട്രോളർമാരുമായി തനിക്കുണ്ടാകാറുള്ള ചില വിയോജിപ്പുകളെക്കുറിച്ച് ദുൽഖറിനോട് സംസാരിച്ചപ്പോഴാണ്, പുറമെ കാണുന്ന വലിയ പ്രശസ്തിക്കിടയിലും ദുൽഖറിനും അദ്ദേഹത്തിന്റേതായ പ്രയാസങ്ങളും വെല്ലുവിളികളുമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും വിനയ് കൂട്ടിച്ചേർത്തു.

വിനയ് ഫോർട്ടിന്റെ വാക്കുകൾ:

“ദുൽഖറുമായി ഞാൻ വർക്ക് ചെയ്തു. നമ്മൾ വിചാരിക്കും, ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഒരു നടന്റെ മകൻ, പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ, കോടികൾ, 550 വണ്ടി.. എന്നൊക്കെ പറഞ്ഞ് നമ്മൾ വിചാരിക്കുന്നത് എന്താ. പലപ്പോഴും ആളുകൾ എന്നോട്, കൺട്രോളർമാരൊക്കെ ഇങ്ങനെ അൺഫെയറായിട്ട് സംസാരിക്കുമ്പോൾ സാമ്പത്തികവും അതുമിതുമൊക്കെ പറയുമ്പോൾ ഞാൻ അവരോട് ചോദിക്കും. ഞാൻ കുറച്ച് സ്ട്രെയ്റ്റ് ആയിട്ടുള്ള ആളാണ്. ഞാൻ ഡബിൾ ​ഗെയിം കളിക്കാറില്ല. അതുകൊണ്ട് ഒരുപാട് നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ പറയും, ചേട്ടാ നിങ്ങളെന്നോട് സംസാരിച്ചു.

നിങ്ങൾ ദുൽഖർ സൽമാനോട് സംസാരിക്കുമോ എന്ന് ചോദിച്ചു. ദുൽഖറുമായി അഭിനയിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ ദുൽഖറിനോട് പറഞ്ഞു, അളിയാ ഈ ഒരു പരിപാടി ഉണ്ടല്ലോ, ഞാൻ ഈ പറയുന്ന പരിപാടി മാറ്റിയെന്ന്. ദുൽഖറിന് ദുൽഖറിന്റേതായ സ്ട്ര​ഗിൾ ഉണ്ട്. ദുൽഖർ നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ്.

ഭയങ്കര ഐക്കണിക് ആയിട്ടുള്ള ഒരു സ്റ്റാറായിട്ട് ഇരിക്കുമ്പോൾ അല്ലെങ്കിൽ ഇത്രയധികം ആളുകളുടെ സ്നേഹമൊക്കെ കിട്ടുമ്പോൾ നമ്മൾ വിചാരിക്കും ഇയാൾ വേറൊരു തരത്തിൽ ചിന്തിക്കുന്നതല്ലേ. ഈ പറയുന്നത് വച്ച് ഏറ്റവും സാധാരണക്കാരനെപ്പോലെ, നമ്മളെപ്പോലെ ചിന്തിക്കുകയും അതുപോലെ ആളുകളെ ഉൾക്കൊള്ളുകയുമൊക്കെ ചെയ്യുന്ന പരിപാടി.

ഞാൻ ഇത്രയും ദിവസം വർക്ക് ചെയ്തിട്ട്, ദുൽഖർ ഒരാളോട് എന്താടോ ഈ കാണിക്കുന്നേ ? എന്ന് ചോദിച്ചിട്ടില്ല. സെറ്റിൽ നമ്മളെങ്ങനെയാണോ സംസാരിക്കുന്നത്, അതുപോലെയാണ് സംസാരിക്കുന്നത്. അത്രയും ജനുവിൻ ആണ്. ഇന്ത്യയിലെ തന്നെ വലിയൊരു സ്റ്റാറാണ് അദ്ദേഹം. ദുൽഖറിന് ദുൽഖറിന്റേതായ സ്ട്ര​ഗിളുണ്ട്. അഭിനേതാക്കളുടെ സ്ട്ര​ഗിൾ ഒരിക്കലും അവസാനിക്കുന്നില്ല”.