“1മിനിറ്റും 32 സെക്കൻഡും ഉണ്ണി മുകുന്ദൻ വെള്ളത്തിനടിയിൽ ആയി പോയി, ആദ്യം രക്ഷിച്ചത് പേളിയെ”: ട്രെയ്‌നര്‍ ഷൈജന്‍ അഗസ്റ്റിന്‍

','

' ); } ?>

നെല്ലിയാമ്പതിയിൽ നടന്ന ‘ലാസ്റ്റ് സപ്പർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ഉണ്ണി മുകുന്ദനും നടി പേളി മാണിയും വെള്ളത്തിൽ മുങ്ങി അപകടത്തിൽപ്പെട്ട സംഭവം വെളിപ്പെടുത്തി ഫിറ്റ്‌നസ് ട്രെയിനർ ഷൈജൻ അഗസ്റ്റിൻ. ശക്തമായ അടിയൊഴുക്കുള്ള വെള്ളത്തിൽ മുങ്ങിപ്പോയ താരങ്ങളെയും അണിയറ പ്രവർത്തകരെയും താൻ സാഹസികമായി കരയ്‌ക്കെത്തിച്ചതിനെക്കുറിച്ചാണ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ഷൈജൻ വെളിപ്പെടുത്തിയത്.

കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്തുചാടുന്ന രംഗം പകർത്തുന്നതിനിടെയായിരുന്നു സംഭവം. അൻപതോളം ആളുകൾ പങ്കെടുത്ത ലൊക്കേഷനിൽ അനു മോഹൻ, ഉണ്ണി മുകുന്ദൻ, പേളി മാണി എന്നിവരാണ് ഈ രംഗത്തിൽ അഭിനയിച്ചിരുന്നത്. നീന്തൽ അറിയാവുന്ന അനു മോഹൻ ആദ്യം ചാടി കരയ്‌ക്കെത്തിയെങ്കിലും, രണ്ടാമതായി ചാടിയ ഉണ്ണി മുകുന്ദനും തൊട്ടുപിന്നാലെ ചാടിയ പേളി മാണിയും അടിയൊഴുക്കിൽപ്പെട്ട് താഴ്ന്നുപോവുകയായിരുന്നു.

ഷോട്ട് പൂർത്തിയാകും മുൻപ് തന്നെ ഉണ്ണി മുകുന്ദൻ വെള്ളത്തിനടിയിലേക്ക് പോകുന്നത് കണ്ട് ഷൈജൻ ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടി. ആദ്യ തിരച്ചിലിൽ പേളി മാണിയെയാണ് ലഭിച്ചത്. പേളിയെ തൊട്ടടുത്തുള്ള ആളെ ഏൽപ്പിച്ച ശേഷമാണ് ഷൈജൻ വീണ്ടും ഉണ്ണി മുകുന്ദനായി വെള്ളത്തിനടിയിലേക്ക് മുങ്ങിയത്. ഇതിനിടയിൽ പേളിയെ രക്ഷിക്കാൻ ശ്രമിച്ച ആർട്ട് വിഭാഗത്തിലെ ജീവനക്കാരനും, ബഹളത്തിനിടയിൽ വെള്ളത്തിൽ ചാടിയ അസിസ്റ്റന്റ് ഡയറക്ടറും അപകടത്തിൽപ്പെട്ടിരുന്നു.

ഏകദേശം ഒരു മിനിറ്റും 32 സെക്കൻഡും വെള്ളത്തിനടിയിൽ കിടന്ന ഉണ്ണി മുകുന്ദനെ ജീൻസിൽ പിടിച്ച് പൊക്കിയെടുത്ത് റോപ്പ് ഉപയോഗിച്ചാണ് കരയിലേക്ക് എത്തിച്ചത്. ഉണ്ണി മുകുന്ദന്റെ ഡയറ്റ് നോക്കാനായി കൂടെയെത്തിയ തനിക്ക് നൽകിയ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ബോധ്യവും ആ നിമിഷത്തിലെ ധൈര്യവുമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് ഷൈജൻ വ്യക്തമാക്കി. ലൊക്കേഷൻ ക്യാമറയിലാണ് ജീവൻരക്ഷാ പ്രവർത്തനത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്.