ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷും ഒന്നിക്കുന്നു. പുത്തന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇതിഹാസ സമാനമായ ഒരു യുദ്ധകാല സിനിമയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മഹാനടിയുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു.
ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. എന്നാല്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന് എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ നാല്‍പ്പതോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം കമല ഹാസന് സംവിധാനം ചെയ്ത വിശ്വരൂപം 2 ആണ്. നിഖില്‍ ഖോദ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.