“തൃഷ ഉടൻ ഉപമുഖ്യമന്ത്രിയായേക്കും”; നടി തൃഷയ്ക്കും വിജയ്ക്കുമെതിരെ അധിക്ഷേപവുമായി എഐഡിഎംകെ

','

' ); } ?>

നടി തൃഷയെ അധിക്ഷേപിച്ച്  മുതിർന്ന എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രമാണെന്നും വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം ആരോപിച്ചു. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്കാണ് സാധിക്കുകയെന്നും ഉദയകുമാർ പരിഹസിച്ചു.

നേരത്തെ വിജയ് ചിത്രം ‘ജന നായകൻ’ റിലീസ് ചെയ്ത ദിവസം തമിഴ്‌നാട് സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ഗുരുതര ആരോപണവുമായും ഉദയകുമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത സംഭവമാണിതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി വിജയ്‌യെ അനുഗമിച്ച് മന്ത്രിമാരും എംഎൽഎമാരും തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മാറ്റിവെച്ചാണ് ഭരണനിർവഹണം മറന്ന് സർക്കാർ സിനിമ ആഘോഷിച്ചതെന്ന് ഉദയകുമാർ കുറ്റപ്പെടുത്തി. സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാതെ സർക്കാർ പരാജയപ്പെടുകയാണെന്നും എഐഡിഎംകെ നേതാവ് കൂട്ടിച്ചേർത്തു.