“ഇപ്പോൾ അത്തരം സിനിമകൾക്ക് നല്ല സ്‌പേസ് ലഭിക്കുന്നുണ്ട്, എല്ലാം ടെംപ്ളേറ്റ് ഫോർമുലയിൽ ഒതുങ്ങാതെ നോക്കണം”; ഐശ്വര്യ ലക്ഷ്മി

','

' ); } ?>

അർജുൻ സർജ നായകനായെത്തിയ ബ്ലാസ്റ്റ് സിനിമയുടെ വിജയത്തിൽ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇത്തരത്തിലുള്ള സിനിമയുടെ വിജയത്തെക്കുറിച്ചും അത് ഫീമെയിൽ ലീഡ് സിനിമകൾക്ക് തുറന്നുകൊടുക്കുന്ന സാധ്യതകളെക്കുറിച്ചുമാണ് ഐശ്വര്യ സംസാരിച്ചത്. ഇപ്പോൾ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി വരുന്ന സിനിമകൾക്ക് നല്ല സ്‌പേസ് ലഭിക്കുന്നുണ്ടെന്നും, എല്ലാം ടെംപ്ളേറ്റ് ഫോർമുലയിൽ ഒതുങ്ങാതെ കുറച്ച്കൂടി നല്ല കഥകൾ വരണമെന്നുമാണെന്നും ഐശ്വര്യ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘മെയിൽ ഹീറോസിന്റെ ഡേറ്റുകൾ കിട്ടാൻ ഇന്ന് ബുദ്ധിമുട്ടാണ്. അങ്ങനെ വരുമ്പോൾ സംവിധായകരുടെ ഉള്ളിലെ കഥകൾ പുറത്തുകൊണ്ടുവരാൻ ഇങ്ങനെ ഒരു മാർക്കറ്റ് തുറക്കുകയാണെങ്കിൽ അത് നല്ലതല്ലേ. എനിക്ക് ആകെപ്പാടെയുള്ള വിഷമം എല്ലാം ടെംപ്ളേറ്റ് ഫോർമുലയിൽ ഒതുങ്ങാതെ കുറച്ച്കൂടി നല്ല കഥകൾ വരണം. പക്ഷെ ഇപ്പോൾ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി വരുന്ന സിനിമകൾക്ക് നല്ല സ്‌പേസ് ലഭിക്കുന്നുണ്ട്.’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അടുത്തിടെ കേരളത്തിൽ ഉൾപ്പെടെ വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു ബ്ലാസ്റ്റ്. അർജുൻ നായകനായി എത്തിയ സിനിമയിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 59 കോടിയോളം ബ്ലാസ്റ്റ് നേടിയിട്ടുണ്ട്.

അതേ സമയം ഗാട്ട ഗുസ്തി 2 ആണ് ഐശ്വര്യയുടേതായി ഇപ്പോൾ തിയേറ്ററിൽ ഉള്ള ചിത്രം. ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ മാസ്സ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.