“സിനിമയുടെ പ്രമോഷന് നായികയുടെ പേര് ഉപയോഗിക്കാമെങ്കിൽ, പോസ്റ്ററുകളില്‍ പരാമര്‍ശിക്കപ്പെടാന്‍ അവള്‍ക്ക് അര്‍ഹതയുണ്ട്”; സനം ഷെട്ടി

','

' ); } ?>

സൂര്യയുടെ നായികയായി മമിത ബൈജു അഭിനയിക്കുന്ന ‘വിശ്വനാഥ് ആന്റ് സണ്‍സ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നായികയുടെ പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടി സനം ഷെട്ടി. മമിതയുടെ പേര് ചേർക്കുന്നതിൽ നിന്നും അണിയറ പ്രവർത്തകരെ തടയുന്നത് എന്താണെന്നും, ഈ നടപടി കടുത്ത അനീതിയാണെന്നും സനം ഷെട്ടി തുറന്നടിച്ചു. ഇത്തരം പ്രവണതകൾ സിനിമയിൽ മാറേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

”എന്താണ് നായികയുടെ പേര് പറയുന്നതില്‍ നിന്നും അണിയറ പ്രവര്‍ത്തകരെ തടയുന്നത്? അവളൊഴികെയുള്ള എല്ലാ പ്രധാന വ്യക്തികളുടേയും പേരുണ്ട്. ഇത് അനീതിയാണ്. ഈ ട്രെന്റ് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മമിത ബൈജു കഴിവ് തെളിയിച്ചവളാണ്. അതിനാലാണ് അവരെ ഇതുപോലെ വലിയൊരു സിനിമയിലെടുത്തത്. അവളൊരു പുതുമുഖ നായിക ആയിരുന്നുവെങ്കിലും എല്ലായിടത്തും തുല്യ പ്രാധാന്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. സിനിമ ഇന്‍ഡസ്ട്രി മാറണം.” സനം ഷെട്ടി പറഞ്ഞു.

‘തിരക്കഥയില്‍ നായികക്ക് പ്രാധാന്യമുണ്ടെങ്കില്‍, സിനിമ പ്രചരിപ്പിക്കാന്‍ അവളുടെ സാന്നിധ്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍, പോസ്റ്ററുകളില്‍ പരാമര്‍ശിക്കപ്പെടാന്‍ അവള്‍ക്ക് അര്‍ഹതയുണ്ട്. അവള്‍ക്ക് വിപണി മൂല്യമുണ്ടോ ഇല്ലയോ എന്നത് പോസ്റ്റര്‍ ക്രെഡിറ്റുകളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. സിനിമ നമ്മോടൊപ്പം പരിണമിക്കുന്നു. ഇത് തുല്യതയെയും ബഹുമാനത്തെയും കുറിച്ചുള്ളതാണ്.’ സനം ഷെട്ടി കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 14 നാണ് വിശ്വനാഥ് ആന്റ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുക. വെങ്കി അറ്റ്‌ലൂരിയാണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ 40 കാരനും 20 കാരിയും തമ്മിലുള്ള പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാമ് സിനിമയുടെ നിര്‍മാണം.