നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം; ലിസ്റ്റിൻ സ്റ്റീഫന്റെ ആവശ്യം തള്ളി കോടതി

','

' ); } ?>

സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്നുള്ള നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആവശ്യം തള്ളി എറണാകുളം മുൻസിഫ് കോടതി. അപകീർത്തി കുറ്റം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

രാമചന്ദ്ര ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും തമ്മിൽ തർക്കമുണ്ടായിരുന്നത്. 2012 ലായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു നിർമാണക്കരാറിൽ ഏർപ്പെട്ടത്. ഇതിൽ നിർബന്ധിത ആർബിട്രേഷൻ കരാറില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കരാറിന്റെ യഥാർഥ രേഖകൾ കൈമാറാൻ ലിസ്റ്റിൻ സ്റ്റീഫന് കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.

2012 സെപ്റ്റംബർ 12 നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിന്റെ നിർമാണക്കരാർ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും തമ്മിൽ കരാർ ഒപ്പു വയ്ക്കുന്നത്. മാജിക് ഫ്രെയിംസ് സുപ്രധാന സാമ്പത്തിക സ്രോതസുകൾ മറച്ചുവെച്ചു എന്നായിരുന്നു പോളി ജൂനിയർ പിക്ചേഴ്സ് മുൻപ് പറഞ്ഞിരുന്നത്.

വരുമാന രേഖകളിലും മാജിക് ഫ്രെയിംസ് കൃത്രിമത്വം കാണിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. രേഖകളില്ലാത്ത 7.5 കോടി രൂപയുടെ ബാധ്യത പോളി ജൂനിയർ കമ്പനിയുടെ മേൽ അടിച്ചേല്പിച്ചുവെന്നും നിവിന്റെ നിർമാണ കമ്പനി ആരോപിച്ചിരുന്നു.