
ലെജന്‍ഡ് സംവിധായകന് പ്രിയദര്‍ശന്റെ വലിയ പ്രശംസയോടെ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ‘ബാലന്- ദി ബോയ്’ എന്ന ചിത്രം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് ഇതെന്ന് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രിയദര്ശന് വ്യക്തമാക്കി. മികച്ച തിരക്കഥയും അണിയറപ്രവർത്തകരുടെ ഒത്തൊരുമയുമാണ് ചിത്രത്തിന്റെ വിജയമെന്നും, ഓരോ രംഗവും അങ്ങേയറ്റത്തെ ആകാംഷയോടെയാണ് താൻ കണ്ടുതീർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന വൻ വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബാലൻ’ സിനിമയ്ക്കുണ്ട്. ‘ആവേശം’ ഫെയിം ജിത്തു മാധവനാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വൻ താരനിരയോടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂൺ 19-ന് തിയേറ്ററുകളിലെത്തും. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘മാർഷേ ഡു ഫിലിമിൽ’ പ്രദർശിപ്പിച്ച് രാജ്യാന്തര തലത്തിലും ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
പുതുമുഖം ഫർസാന പാലത്തിങ്കൽ നായികയാകുന്ന ചിത്രത്തിൽ ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഇതര ഭാഷാ ട്രെയിലറുകൾ റിലീസ് ചെയ്തത് അജയ് ദേവ്ഗൺ, സൂര്യ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി തുടങ്ങിയ പ്രമുഖ താരങ്ങളാണ്. സുഷിൻ ശ്യാം സംഗീതം നൽകി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ‘താക്കോൽ’ എന്ന ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയാണ്. നടൻ ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിരിക്കുന്നത്. സപ്ന കാജാ റാവുത്തർ (വസ്ത്രാലങ്കാരം), റോണക്സ് സേവ്യർ (മേക്കപ്പ്), ഇന്ദുലാൽ കാവീട് (ആർട്ട് ഡയറക്ടർ), ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ (ഓഡിയോഗ്രഫി) എന്നിവരും ഇതിന്റെ ഭാഗമാണ്. സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ എന്നിവർ അസ്സോസിയേറ്റ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനാണ്. ബിനു ബാലൻ, എസ് കെ ശ്രീരാഗ് എന്നിവർ അസ്സോസിയേറ്റ് ഡയറക്ടർമാരായും ശ്രീക് വാര്യർ കളറിസ്റ്റായും പ്രവർത്തിച്ചിരിക്കുന്നു. എഗ്ഗ് വൈറ്റ് വിഎഫ്എക്സ് ആണ് വിഷ്വൽ ഇഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് കെ സുരേഷ് സ്റ്റിൽ ഫോട്ടോഗ്രഫിയും യെല്ലോ ടൂത്സ് പബ്ലിസിറ്റി ഡിസൈനും നിർവ്വഹിച്ച ചിത്രത്തിന്റെ പിആർഒമാർ വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറുമാണ്.