“പീഡന വീരന്മാർക്ക് ഭരണാധികാരികൾ പൊതുവേദി നൽകുന്നത് തെറ്റായ സന്ദേശം നൽകും”; ചിന്മയി

','

' ); } ?>

ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന മലയാളി റാപ്പർ വേടനുമായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ അറുമുഖം കൂടിക്കാഴ്ച നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. മുൻപ് വേടനുമായി ഒന്നിച്ച് ചെയ്യേണ്ടിയിരുന്ന പ്രൊജക്ടുകൾ താൻ നിരസിച്ചിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ചിന്മയി തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ അതൃപ്തി പരസ്യമാക്കിയത്. ഗുരുതരമായ പീഡനാരോപണങ്ങൾ നേരിടുന്ന വ്യക്തികൾക്ക് ഭരണാധികാരികൾ പൊതുവേദി നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ചിന്മയി ചൂണ്ടിക്കാട്ടി.

മുൻ ഭരണകൂടങ്ങൾ ഇത്തരം ആരോപണവിധേയർക്ക് നൽകിയതുപോലുള്ള പിന്തുണയോ വേദിയോ പുതിയ മന്ത്രി രാജ്‌മോഹൻ അറുമുഖത്തിൽ നിന്നോ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യിൽ നിന്നോ താൻ പ്രതീക്ഷിക്കുന്നില്ലെന്നും ചിന്മയി കൂട്ടിച്ചേർത്തു. വേടനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ഗായികയുടെ ഈ പ്രതികരണം.

“കോവിഡ് കാലത്ത്, ഗോവിന്ദ് വസന്ത, മുഹ്സിൻ പരാരി, വേടൻ, ഞാൻ എന്നിവർ ചേർന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. മലയാളം അടിസ്ഥാനമാക്കിയുള്ള ഒരു ക്ലബ്ഹൗസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ, വേടനോടൊപ്പം എനിക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു. അന്ന് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് നിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് വാർത്തകൾ കൂടുതലും മലയാളത്തിലായിരുന്നതിനാൽ എനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. പിന്നീട് അദ്ദേഹം തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പുചോദിച്ച് ഒരു പ്രസ്‌താവനയിറക്കി,” ആ പ്രൊജക്ട് ഉപേക്ഷിച്ചു. ചിന്മയി കുറിച്ചു.

“അതിനുശേഷം വേടനെതിരെ മറ്റു പലരും രംഗത്തുവന്നു. എന്റെ സ്വന്തം ജോലിക്കും അവസരങ്ങൾക്കും വലിയ നഷ്ടമുണ്ടാക്കിയിട്ടും അദ്ദേഹം ഭാഗമായ സംഗീതപരിപാടികൾ ഞാൻ നിരന്തരം നിരസിച്ചു. സാമൂഹിക പ്രവർത്തനത്തെ ഒരു മറയാക്കി സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനെതിരെ രംഗത്തുവരുന്ന സ്ത്രീകൾക്ക് ഒരു പിന്തുണയും ലഭിക്കാത്തപ്പോൾ പുരുഷന്മാർക്ക് വേദി ലഭിക്കുകയാണ്. പ്രശ്‌നം അതുതന്നെയാണ്: സമാനമായ സാമൂഹിക ചുറ്റുപാടുകളിലെ സ്ത്രീകൾ വേടനെപ്പോലുള്ള പുരുഷന്മാർക്കെതിരെ സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ അവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല, മാത്രമല്ല അവർ തികച്ചും ഒറ്റപ്പെടുന്നു. കാരണം പുരുഷൻ ഒരു ‘നായകനും’ ‘നേതാവുമാണ്’, കൂടാതെ ‘വലിയൊരു നന്മയ്ക്കായി’ സ്ത്രീകൾ അവൻ്റെ അതിക്രമങ്ങൾ സഹിക്കേണ്ടിവരുന്നു.

ശബ്ദമില്ലാത്തവരുടെ ശബ്‌ദമായി തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന ഈ പുരുഷന്മാരിൽ ചിലർ, തങ്ങൾ എന്തിനെതിരെയാണോ പോരാടുന്നത് എന്ന് അവകാശപ്പെടുന്നത് അതിൽ അക്രമികളായിത്തന്നെ തുടരുന്നു. ഇതൊക്കെ മതിയായി ഒരു പീഡകന് വേദി നൽകരുതെന്ന് അവരോട് ആവശ്യപ്പെടുന്നത് ഞാൻ അടിസ്ഥാനപരമായി ഉപേക്ഷിച്ചു.” ചിന്മയി കൂട്ടിച്ചേർത്തു.