
76ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഡ്രാമ വിഭാഗത്തില്‍ ബൊഹേമിയന്‍ റപ്‌സോഡിയാണ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. കോമഡി മ്യൂസിക്കല്‍ വിഭാഗത്തില്‍ ഗ്രീന്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. മികച്ച തിരക്കഥയ്ക്കുള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങളാണ് ഗ്രീന്‍ ബുക്ക് നേടിയത്. ചലച്ചിത്രമേളകളില്‍ വലിയ ശ്രദ്ധ നേടിയ റോമയാണ് മികച്ച വിദേശ ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സോ ക്വാറോണിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.
ഡ്രാമ വിഭാഗത്തില്‍ ഗ്ലെന്‍ ക്ലോസാണ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ദി വൈഫ് എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ബൊഹേമിയന്‍ റപ്‌സോഡിയിലെ അഭിനയത്തിന് റാമി മാലെക്കിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. കോമഡി, മ്യൂസിക്കല്‍ വിഭാഗത്തില്‍ ക്രിസ്റ്റിയന്‍ ബാലെയാണ് മികച്ച നടന്‍. വൈസ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ദി ഫേവറേറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒലീവിയ കോള്‍മാനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.
മികച്ച ഗാനത്തിനുള്ള പുരസ്‌കാരം പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ നേടി. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് പുരസ്‌ക്കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌ക്കാരം മാര്‍വെല്‍സ് സ്റ്റുഡിയോസിന്റെ സ്‌പൈഡര്‍മാന്‍ ഇന്റു ദ് സ്‌പൈഡര്‍വേഴ്‌സ് സ്വന്തമാക്കി. ഈ വിഭാഗത്തില്‍ മികച്ച നടിയായി സാന്‍ഡ്ര പുരസ്‌കാരത്തിന് അര്‍ഹയായി. കില്ലിങ് ഈവ് എന്ന ടെലിവിഷന്‍ സീരീസിനാണ് പുരസ്‌കാരം. കാലിഫോര്‍ണിയയിലെ ബിവര്‍ലി ഹിന്റണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു പുരസ്‌കാര ചടങ്ങ്.