
ഈ.മ.യൗ വിനുശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം ജല്ലിക്കെട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നു. കട്ടപ്പനയിലായിരുന്നു ജല്ലിക്കട്ടിന്റെ അവസാന ഘട്ട ചിത്രീകരണം. അങ്കമാലി ഡയറീസിലൂടെ ലിജോ തന്നെ കൊണ്ടുവന്ന ആന്റണി വര്‍ഗീസാണ് നായകന്‍. മറ്റ് താരങ്ങളെപ്പറ്റി പുറത്തുവിട്ടിട്ടില്ലെങ്കിലും വിനായകനും സാബുമോനും പ്രധാന വേഷത്തിലെത്തുമെന്നറിയുന്നു.
കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയാണ് ജല്ലിക്കെട്ടിനാധാരം. ഹരീഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ആക്ഷേപ ഹാസ്യമാണ് ചിത്രത്തിന്റെ കാതല്‍. രണ്ടു പോത്തുകളുടെ കാഴ്ചപ്പാടിലൂടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും മാവോയിസ്റ്റിന്റെ സാഹചര്യവും ചര്‍ച്ച ചെയ്യുന്നതാകും ചിത്രം. അങ്കമാലി ഡയറീസില്‍ പ്രവര്‍ത്തിച്ച അണിയറക്കാര്‍ തന്നെയാകും ജല്ലിക്കെട്ടിലും. സംഗീതം പ്രശാന്ത് പിള്ളയാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. എഡിറ്റിങ് ദീപു ജോസഫ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.