“ഹനാന്‍ അതിന് തയ്യാറായിരുന്നു, പക്ഷെ അത് ഓഡിയന്‍സിനെ എത്രത്തോളം അഫക്റ്റ് ചെയ്യും എന്ന് ചിന്തിച്ചില്ല”; പോൾ ജോർജ്

','

' ); } ?>

കാട്ടാളനിൽ ഗായകൻ ഹനാന്‍ ഷായ്ക്ക് ഡയലോഗുകൾ ഇല്ലെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ പോള്‍ ജോര്‍ജ്. ഓണ്‍ലൈന്‍ മലയാളി ഇവെന്‍റ്സ് എന്ന യുട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഹനാന്‍ വന്നപ്പോഴേ അദ്ദേഹത്തോട് ആ കഥാപാത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. ഹനാന്‍ അത് ചെയ്യാന്‍ തയ്യാറായിട്ട് തന്നെയാണ് വന്നത്. ഡയലോഗ് ഇല്ല എന്നുള്ളത് ഓഡിയന്‍സിനെ എത്രത്തോളം അഫക്റ്റ് ചെയ്യും എന്നത് നമ്മള്‍ ആ സമയത്ത് ചിന്തിച്ചില്ല.” പോൾ ജോർജ് പറഞ്ഞു.

വന്‍ പ്രീ റിലീസ് ഹൈപ്പോടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് കാട്ടാളന്‍. കാസ്റ്റിംഗില്‍ നിരവധി കൗതുകങ്ങളുമായാണ് ചിത്രം എത്തിയത്. അതിലൊന്നായിരുന്നു ഗായകന്‍ ഹനാന്‍ ഷായുടെ വേഷം. തിയറ്ററുകളില്‍ വലിയ ഓളമാണ് ഈ റോള്‍ സൃഷ്ടിച്ചത്.

ആഗോള ബോക്സ് ഓഫീലില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് 3.91 കോടിയാണ് റിലീസ് ദിനത്തില്‍ ചിത്രം നേടിയത്. ഇതില്‍ 3.47 കോടിയും കേരളത്തില്‍ നിന്നാണ്. വിദേശ മാര്‍ക്കറ്റുകളിലും മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന്റെ ആഗോള ഓപണിംഗ് 9.02 കോടിയാണ്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്‍പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർ ദുഹാൻ സിങ്, പുഷ്‍പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, ‘കിൽ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.