“വെണ്ണല അമ്പലത്തിൽ നിരവധി തവണ അൻസിബ പോയിട്ടുണ്ട്, പണം കൈപറ്റിയിട്ടുമുണ്ട്”; പ്രിയങ്ക

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിന് വെണ്ണ ക്ഷേത്രത്തിൽ നിന്നും സ്പോൺസർഷിപ്പ് വാങ്ങിയ തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി നടി പ്രിയങ്ക. ക്ഷേത്രത്തിന്റെ സ്‌പോൺസർഷിപ്പ് എതിർത്ത അൻസിബ അതേ അമ്പലത്തിൽ നിരവധി തവണ പണം കൈപറ്റി പോയിട്ടുണ്ടെന്നും, തീരുമാനത്തെ എതിർത്തതിനു ശേഷവും അൻസിബ അതേ അമ്പലത്തിൽ പോയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ അമ്മയിൽ വിവിധ ജാതിക്കാരുണ്ടെന്നും, ‘അമ്മ ആരുടെയും കുടുംബസ്വത്തല്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അമ്മ എന്ന സംഘടനയിൽ വിവിധ വിഭാഗത്തിലുള്ള ആൾക്കാരുണ്ട്. അത് കൊണ്ട് തന്നെ ‘അമ്മ ആരുടെയും കുടുംബ സ്വത്തല്ല. അമ്പലം സ്പോൺസർ ചെയ്താലും പള്ളി സ്പോൺസർ ചെയ്താലും എല്ലാം ഒരു പോലെയാണ്. അതിൽ ജാതി നോക്കണ്ട കാര്യമില്ല. അമ്മയിലേക്ക് പണം സ്പോൺസർ ചെയ്ത വെണ്ണല അമ്പലത്തിലേക്ക് അൻസിബ നിരവധി തവണ വന്നിട്ടുണ്ട്. പണവും കൈപറ്റിയിട്ടുണ്ട്. അതിപ്പോ ഏത് ആര്ടിസ്റ്റാണെങ്കിലും പണം വാങ്ങിയിരിക്കും. അത് പോലെ തന്നെ കാര്യത്തിനെ എതിർത്തതിനു ശേഷവും അൻസിബ അമ്പലത്തിൽ പോയിട്ടുണ്ട്.” പ്രിയങ്ക പറഞ്ഞു.

അമ്മ’യുടെ കുടുംബ സം​ഗമം സംഘടിപ്പിച്ചത് ദല്ലാൾ നന്ദകുമാറിൻ്റെ സഹായത്തോടെയാണെന്ന് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നന്ദകുമാറിന്റെ വെണ്ണലയിലെ ക്ഷേത്രമായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചത്.

‘അമ്മ’യുടെ ബൈലോ അനുസരിച്ച് സ്പോൺസർഷിപ്പ് പുറത്തുള്ളവരിൽ നിന്ന് വാങ്ങാനാകില്ല. 75 ലക്ഷം രൂപയായിരുന്നു നന്ദകുമാർ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 30 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ. ഇനിയും 40 ലക്ഷം രൂപ നൽകാനുണ്ടെന്നാണ് അംഗങ്ങളിൽ നിന്ന് അറിയുന്നത്. കരാറിന് ചുക്കാൻ പിടിച്ചത് ‘അമ്മ’യുടെ പ്രസിഡൻ്റ് ശ്വേതാ മേനോനും കരാറിൽ ഒപ്പുവച്ചത് കുക്കു പരമേശ്വരനുമാണ്.

കമ്മിറ്റികളിൽ കൂടിയാലോചന നടത്താതെയാണ് സ്പോൺസർഷിപ്പ് വാങ്ങിയതെന്നാണ് അംഗങ്ങൾക്കിടയിലെ പ്രധാന വിമർശനം. കുടുംബമേളയ്ക്ക് പിന്നാലെയാണ് ഈ പ്രശ്നങ്ങളെല്ലാം തുടങ്ങിയത്. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതിൽ വൻ തുക വെട്ടിപ്പ് നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഗീത പരിപാടിയുടെ പേരിലും വെട്ടിപ്പ് നടന്നെന്ന് ആക്ഷേപമുണ്ട്. കാറ്ററിങ്ങിൻ്റെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് മറ്റൊരു ആരോപണം.