“ആ തീരുമാനം നിർമ്മാതാക്കളുടേതാണ്, അത് തീയേറ്റർ ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്”; ‘ദൃശ്യം 3’ യുഎസ് വിതരണക്കാർ

','

' ); } ?>

ദൃശ്യം 3 യുഎസിലെ പ്രീമിയർ ഷോകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായിവിതരണക്കാരായ പ്രത്യംഗിര സിനിമാസ്. യുഎസിൽ പ്രീമിയർ ഷോകളുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഒരാൾ എക്സിലൂടെ (ട്വിറ്റർ) ഉന്നയിച്ച ചോദ്യത്തിനാണ് വിതരണക്കാർ വ്യക്തത വരുത്തിയത്. ജൂണിൽ റിലീസ് ചെയ്യുന്ന രാം ചരൺ ചിത്രം ‘പെഡ്ഡി’യുടെ പ്രീമിയർ ഷോകളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഈ വിമർശനം.

രാത്രി 9:30-നും 10:30-നും ഇടയിൽ മാത്രമേ പ്രീമിയർ ഷോകൾ ആരംഭിക്കാവൂ എന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്, ഈ സമയക്രമം പല തീയറ്റർ ഉടമകൾക്കും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും പ്രത്യംഗിര സിനിമാസ് അറിയിച്ചു. വൈകിയുള്ള സമയമായതിനാൽ മിക്ക തീയറ്ററുകളിലും ഒരു ഷോ മാത്രമേ നടത്താൻ സാധിക്കൂ. എങ്കിലും പരമാവധി പ്രീമിയർ ഷോകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പുതുതായി ഉൾപ്പെടുത്തുന്ന ഷോകളുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും മെയ് 21-ന് തന്നെ തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ എന്ന ഖ്യാതിയുള്ള ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന് ദേശീയതലത്തിൽ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മറുഭാഷാ സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം 3’. മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഇന്ത്യയിലും വിദേശത്തും വൻ റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന് മുൻപേ തന്നെ പല വിദേശ വിപണികളിലും ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു.

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള മലയാളം ഫ്രാഞ്ചൈസിയാണ് ദൃശ്യം. അതിന്‍റെ മൂന്നാം ഭാഗമെന്ന നിലയില്‍ രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഇതിനകം ഈ ചിത്രം. മലയാളം പതിപ്പിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളും തിയറ്ററുകളില്‍ എത്തും. ഹിന്ദി റീമേക്ക് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമാണ്.