“പഞ്ചാബികളുടെ കയ്യിലെ വള കൊണ്ട് നെറ്റി മുറിഞ്ഞു, എല്ലാവരും ആശ്വസിപ്പിച്ചപ്പോൾ ബേസിൽ കളിയാക്കി”; ടൊവിനോ

','

' ); } ?>

ഗോദ സിനിമയുടെ ചിത്രീകരണത്തിനിടെ പഞ്ചാബികളുടെ കയ്യിലെ വള കൊണ്ട് തന്റെ നെറ്റി മുറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്. നെറ്റി മുറിഞ്ഞപ്പോൾ എല്ലാവരും ആശ്വസിപ്പിക്കുമ്പോൾ ബേസിൽ പറഞ്ഞത് കണ്ടിന്യൂറ്റി കളഞ്ഞല്ലോ എന്നാണെന്നും ടൊവിനോ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗോദ പടത്തിന്റെ പഞ്ചാബിൽ ആണ് അതിന് ശേഷമാണ് നാട്ടിലേക്ക് വാമിഖയുടെ ക്യാരക്ടർ വരുന്നത്. പക്ഷെ നമ്മൾ നാട്ടിലത്തെയാണ് ആദ്യം മൊത്തം ഷൂട്ട് ചെയ്ത്. ഇവിടെ തീർത്തിട്ടാണ് നമ്മൾ പഞ്ചാബിൽ ഷൂട്ട് ചെയ്യുന്നത്. പഞ്ചാബിൽ ഇടിക്കുന്ന സീൻ ഉണ്ട്. ഞാൻ മറ്റേ പുള്ളിയനെ കറക്റ്റ് എറിയുന്നതിനു മുമ്പ്. ആ ഷോട്ട് എടുക്കുന്ന സമയത്ത് ഈ പഞ്ചാബികൾ എന്നെ സംരക്ഷിക്കാൻ വേണ്ടി കൊള്ളിക്കാതെ ഇടിക്കാൻ ശ്രമിക്കുന്നുണ്ട്. ക്ലോസ് ആയിട്ട് കാണുമ്പോൾ ഓവർലാപ്പ് വേണമല്ലോ അവർ ഫുൾ പവറിലാണ് ചെയ്യുന്നത് എല്ലാം . എല്ലാത്തിനും റിയാക്ട് ഒക്കെ ചെയ്യുന്നുണ്ട്.’ ടൊവിനോ പറഞ്ഞു.

‘പെട്ടെന്ന് എനിക്കൊരു ശബ്ദം കേട്ടു. ഇവരുടെ കൈയല്ല കൊണ്ടത് മറ്റേ വളയില്ലേ കട്ടിയുള്ള വള അതാണ് കൊണ്ടത്. ഞാൻ പിന്നെ ക്യാരക്ടറിൽ നിന്ന് ഇറങ്ങാതെ അഭിനയിച്ചുകൊണ്ടിരിക്കുയാണ്. ഈ ഇടി കൊണ്ട് ഞാൻ കിടക്കുമ്പോൾ വാമിഖ വന്ന് എന്റെ അടുത്ത് സംസാരിക്കണം. സംസാരിക്കുമ്പോൾ ഇവളുടെ ഒരു സജഷൻ പോലത്തെ എന്റെ ഫേസ് കാണുന്ന ഒരു ഷോട്ട് ആണ്. ഞാൻ നോക്കുമ്പോൾ എന്റെ മുഖത്ത് കണ്ണിലേക്ക് നോക്കി സംസാരിച്ച് പെട്ടെന്ന് നോട്ടം ഒന്ന് നെറ്റിയിലേക്ക് ഷിഫ്റ്റ് ആകുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

അപ്പോൾ വേദന മാത്രമേ എനിക്ക് ഉള്ളൂ, മുറിഞ്ഞിട്ടുള്ളത് എനിക്കറിയില്ല. നോട്ടം ഷിഫ്റ്റ് ആയപ്പോൾ ഇവൾ അവിടെ എന്തോ നോട്ടീസ് ചെയ്തിട്ടുണ്ടല്ലോ എന്ന എനിക്ക് മനസിലായി. മുറിഞ്ഞു എന്ന് എനിക്ക് മനസിലായി. മുഖത്താണല്ലോ മുറി സിനിമയിൽ അഭിക്കാൻ തുടങ്ങിയിട്ടുള്ളൂ എന്ന് പറഞ്ഞിരിക്കുന്ന സമയത്ത് ഷോർട്ട് കഴിഞ്ഞ് എല്ലാവരും മുറിഞ്ഞല്ലോ എന്ന് പറഞ്ഞു. പക്ഷെ ഇവന്റെ റിയാക്ഷൻ ‘എന്റെ കണ്ടിന്യൂറ്റി കളഞ്ഞല്ലോ’ നീ എന്നായിരുന്നു. ഇവന് എപ്പോഴെങ്കിലും ഹാർട്ട് അറ്റാക്ക് വന്നാൽ മാത്രമേ ഞാൻ ഇവന് ഹൃദയം ഉണ്ടെന്ന് വിശ്വസിക്കുകയുള്ളു.’ ടൊവിനോ കൂട്ടിച്ചേർത്തു.

ബേസിൽ സംവിധാനത്തിൽ ടൊവിനോ നായകനായി എത്തിയ ചിത്രമായിരുന്നു ഗോദ. 2017 ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയമാണ് സ്വന്തമാക്കിയിരുന്നത്.