“ഭാര്യയെ എന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു, പിന്നിൽ പ്രത്യേക അജണ്ടയുള്ള ‘വിഷജീവികൾ”; അഖിൽ മാരാർ

','

' ); } ?>

തന്നേയും കുടുംബത്തെയും തകർക്കാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ. തന്റെ കുടുംബജീവിതത്തിലെ സമാധാനം നശിപ്പിക്കാനും ഭാര്യയെ തന്നിൽ നിന്ന് അകറ്റാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും, ഇതിനു പിന്നിൽ പ്രത്യേക അജണ്ടയുള്ള ‘വിഷജീവികൾ’ ആണെന്നും അഖിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏപ്രിൽ – മെയ് മാസങ്ങളിൽ തനിക്കെതിരെ സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ൽ ബിഗ് ബോസ് ഷോയ്ക്കിടെ ഉണ്ടായ വിവാദങ്ങളും, 2024-ൽ സഹമത്സരാർത്ഥിയായിരുന്ന സിബിനുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനലിനെതിരെ പ്രതികരിച്ചപ്പോൾ താൻ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കപ്പെട്ടതും അദ്ദേഹം കുറിപ്പിൽ സ്മരിക്കുന്നുണ്ട്.

നിലവിൽ താൻ മുൻപ് നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണെന്ന് അഖിൽ പറയുന്നു. ഒരു കുടുംബം നന്നായി പോകുന്നത് സഹിക്കാത്തവരാണ് ഇതിന് പിന്നിൽ. തന്റെ ഭാര്യ തനിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമം. കുടുംബങ്ങൾ തകർത്ത് കുട്ടികളെ വഴിയാധാരമാക്കുന്ന ലഹരി-സെക്സ് മാഫിയകൾക്ക് കൂട്ടുനിൽക്കുന്നവരാണ് തനിക്കെതിരെ ഉറഞ്ഞുതുള്ളുന്നതെന്നും അദ്ദേഹം വിമർശിച്ചു.

തന്റെ രാഷ്ട്രീയ നിലപാടുകളാണ് ഈ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണമെന്നും അഖിൽ മാരാർ ആരോപിക്കുന്നു. ബിജെപിക്ക് പിന്തുണ നൽകുന്നു എന്ന ഒറ്റക്കാരണത്താൽ സത്യം കാണാതെ പോയാൽ അത് നാടിന്റെയും വരുംതലമുറയുടെയും ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

അഖിൽ മാരാറിന്റെ കുറിപ്പിന്റെ പൂർണ രൂപം

2023-ഏപ്രില്‍-മെയ് മാസം

”ഏപ്രില്‍ -മെയ് മാസം വിഷ ജീവികള്‍ പുറത്ത് ഇറങ്ങുന്ന സമയമാണ്. ഏതാണ്ട് എനിക്കെതിരെ വിഷജീവികള്‍ ഇറങ്ങുന്ന സമയവും ഇത് തന്നെയാണ്. എന്റെ ജീവിതത്തില്‍ 4 വര്‍ഷത്തെ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഞാന്‍ ടൈം ട്രാവല്‍ ചെയ്യുന്ന അവസ്ഥയാണ്.

ബിഗ് ബോസിനുള്ളില്‍ ശോഭയോട് വ്യക്തിപരമായി ഞാന്‍ പറഞ്ഞത് ശോഭ എനിക്കെതിരെ ആയുധമാക്കി കേരളത്തിലെ വനിത സംരംഭകരെ ഞാന്‍ ആക്ഷേപിച്ചു എന്നാക്കി എനിക്കെതിരെ വനിത കമ്മീഷന് കേരളത്തില്‍ ഉള്ളവരെ കൊണ്ട് പരാതി കൊടുപ്പിക്കുന്നു. എന്നെ പുറത്താക്കാന്‍ ചാനലില്‍ പരാതി പറയുന്നു.. ലാലേട്ടന്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ട അവസ്ഥ വരുന്നു. പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നിന്നു സത്യം എനിക്കൊപ്പം.. ഉറഞ്ഞു തുള്ളിയവര്‍ക്ക് എന്റെ കപ്പ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു.

2024 – ഏപ്രില്‍ -മെയ് മാസം

ബിഗ് ബോസിലെ ഒരു മത്സരാര്‍ഥി ആയ സിബിന്‍ പുറത്താകുന്നു.. സൈക്കാട്രിക് ഡ്രഗ് നല്‍കി എന്നവന്‍ എന്നോട് പറയുന്നു.. നീതി അവന് നിഷേധിക്കപെട്ടു എന്ന് കണ്ട ഞാന്‍ ചാനലിനെതിരെ പ്രതിഷേധിക്കുന്നു. 7 മിനിറ്റ് സംസാരിച്ച ഞാന്‍ അവരില്‍ ചിലരെ വിരട്ടാന്‍ ഇടയില്‍ ഇങ്ങനെ പറയുന്നു.. ഇന്നലെകളില്‍ ഓഡിഷന് പോയ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് എന്ന വിഷയം കൂടി പറയുന്നു.. അതോടെ പഴയ ശത്രുക്കള്‍ ഉറഞ്ഞു തുള്ളി വീണ്ടും ഇറങ്ങി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറഞ്ഞത് നേരെ വളച്ചൊടിച്ചു ബിഗ് ബോസില്‍ പോയ സ്ത്രീകളെ അപമാനിച്ചവന്‍ ആക്കി മാറ്റി. പെണ്‍കുട്ടികളുടെ മാനം സംരക്ഷിക്കാന്‍ പോയ ഞാന്‍ വീണ്ടും സ്ത്രീ വിരോധി

ആയി..എനിക്കെതിരെ ശോഭ കേസ് കൊടുത്തു.

2026 ഏപ്രില്‍ -മെയ് മാസം

രണ്ട് മാസം മുന്‍പ് കൊടുത്ത ഒരു അഭിമുഖത്തില്‍ നിന്നും അടര്‍ത്തി എടുത്ത വാക്കുകള്‍ ഞാന്‍ പറഞ്ഞത് ഉള്‍കൊള്ളാതെ പ്രചരിപ്പിക്കുന്നു.. എനിക്കെതിരെ അതെ വിഷ ജീവികള്‍ ഉറഞ്ഞു തുള്ളുന്നു.. ചിലര്‍ ഇതിന്റെ റീച്ച് മുതലാക്കാന്‍ നടന്നിട്ടുണ്ട് അവരെ ഞാന്‍ പറയുന്നില്ല..എനിക്കെതിരെ കേസ് കൊടുപ്പിക്കുന്നു.. ഇവരുടെ ലക്ഷ്യം ഞാനാണ്..ബിഗ് ബോസില്‍ പോകും മുന്‍പ് റോഡരികില്‍ നിന്നും സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടികള്‍ സിഗററ്റ് വലിക്കുന്ന രംഗം ഞാന്‍ വെമൃല ചെയ്ത് നാട് നശിപ്പിക്കുന്ന കപട പുരോഗമന ഫെമിനിസ്റ്റ് വര്‍ഗ്ഗങ്ങളെ എതിര്‍ത്തു.. അന്ന് എനിക്കെതിരെ കുറെയെണ്ണം ഉറഞ്ഞു തുള്ളി.. അത് കൊണ്ടാണ് എന്നെ ഒരു മെയില്‍ ഷോവനിസ്റ്റ് എന്ന രീതിയില്‍ ഏഷ്യാനെറ്റ് അവതരിപ്പിച്ചത്.. എന്നാല്‍ ഷോ കണ്ട സ്ത്രീകള്‍ തിരിച്ചറിഞ്ഞു ഞാന്‍ ആരാണെന്ന്..

 അതോടെ ഈ വിഷ ജീവികള്‍ക്ക് പ്രാന്തായി..എന്റെ വായില്‍ നിന്നും എന്തെങ്കിലും വീഴാന്‍ ഇവറ്റകള്‍ നോക്കി നടക്കുന്നു. ഒരു കുടുംബവും നന്നായി പോകുന്നത് ഇവര്‍ക്ക് സഹിക്കില്ല.. എന്റെ ഭാര്യ എനിക്കൊപ്പം സന്തോഷത്തോടെ കഴിയുന്നത് സഹിക്കാതെ ഏതെങ്കിലും രീതിയില്‍ അതില്ലാക്കാന്‍ ഇവറ്റകള്‍ പരമാവധി നോക്കുന്നുണ്ട്. കുടുംബങ്ങള്‍ ഇല്ലാതാക്കി കുട്ടികളെ വഴിയാധാരമാക്കി ലഹരി മാഫിയകള്‍ക്കും സെക്‌സ് റാക്കറ്റിനും ഇട്ട് കൊടുക്കാന്‍ നടക്കുന്ന ഈ വിഷ ജീവികള്‍ക്ക് ഇപ്പോള്‍ പിന്തുണ കിട്ടാന്‍ കാരണം എന്റെ രാഷ്ട്രീയമാണ്. ബിജെപിക്ക് പിന്തുണ കൊടുക്കരുത് എന്ന ഒറ്റ കാരണം കൊണ്ട് സത്യത്തെ നിങ്ങള്‍ കാണാതെ പോയാല്‍ ഇല്ലാതാകുന്നത് ഈ നാടും നമ്മുടെ കുട്ടികളുടെ ഭാവിയുമാണ്”, അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.