ജിതിൻ കെ ജോസും-ജയസൂര്യയും കൂടെ മാജിക് മൂൺ പ്രൊഡക്ഷൻസും; മായൻ ആരംഭിച്ചു

','

' ); } ?>

കളങ്കാവലിന് ശേഷം ജിതിൻ കെ ജോസും, ആടിനും കത്തനാർക്കും ശേഷം ജയസൂര്യയും ഓർഡിനറി അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനും ഒന്നിക്കുന്ന മായൻ എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഇദ ചിത്ര ത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത് ഏപ്രിൽ ഇരുപത്തിമൂന്ന് വ്യാഴാഴ്ച്ച’കൊച്ചിയിലെ ഇടപ്പള്ളി, അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ്. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ ഭാര്യ സിജി സച്ചിയും , സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം പൂജാവേളയിൽ നിർവ്വഹിച്ചു.

മലയാള സിനിമയിലെ നിരവധി പ്രമുഖരും , അണിയറ പ്രവർതകരും ബന്ധുമിത്രാദികളും ചടങ്ങിൽപങ്കെടുത്തു പല മുൻ വിധികളേയും തകിടം മറിച്ച്, പ്രേഷകർക്ക് നവ്യമായ ദൃശ്യാനുഭവം പകർന്ന് വൻ വിജയം നേടിയ ചിത്രമായിരുന്നു കളങ്കാവിൽ. കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്ന്ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.

വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി, ത്രില്ലർ ജോണറിൽ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. . മലയാള സാഹിത്യത്തിലുൾ

പ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംഷയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ,നൈല ഉഷ , വിജയ് ബാബു, നിരഞ്ജന അനൂപ് , മുബിൻ എം റാഫി, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങൾ അണിയുന്നു. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി.

സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് -പ്രവീൺ. പ്രഭാകർ. ലൈൻ പ്രൊഡ്യൂസർ രോഹിത്ത് ആർ നായർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ- വി ബോസ് . പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക് , അയർലൻ്റെ എന്നിവിടങ്ങളിലും, മൂന്നാർ വട്ടവട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമായി പൂർത്തിയാകും. വാഴൂർ ജോസ്.