
മമ്മൂട്ടിയും, മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന ‘പേട്രിയറ്റി‘ന് വെട്ടുകൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് സെൻസർബോർഡിന്റെ ആവശ്യം.
അതനുസരിച്ച് റീ-എഡിറ്റ് ചെയ്‌ത് സെൻസർ ബോർഡിന് സമർപ്പിക്കാനിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ ചിത്രത്തിൻ്റെ റീ എഡിറ്റിങ് പൂർത്തിയായിട്ടുണ്ട്.
ഒരു രാഷ്ട്രീയനേതാവിൻ്റെ മകൻ്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുള്ളതിനാൽ ആ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നതായാണ് സൂചന. ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുക.