“സഹോദരാ, നീ സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ടായിരിക്കും”; യൂത്തിനെ പ്രശംസിച്ച് ഋഷഭ് ഷെട്ടി

','

' ); } ?>

എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിക്കാവുന്ന ഹൃദ്യമായ ചിത്രമാണ്യൂത്ത്എന്ന് പ്രശംസിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് താനിരിക്കുന്നതെന്നും, ഒരേസമയം രചനയും സംവിധാനവും അഭിനയും ഇത്രയും മികവോടെ കൈകാര്യം ചെയ്ത കെൻ കരുണാസ് ഇന്ത്യൻ സിനിമയ്ക്ക് ഒരു വലിയ മുതൽക്കൂട്ടായിരിക്കുമെന്നും ഋഷഭ് പറഞ്ഞു. തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്.

“വളരെ കാലത്തിന് ശേഷമാണ് ഒരു സിനിമയിലുടനീളം ചിരിച്ചുകൊണ്ട് ഞാനിരിക്കുന്നത്. പ്രണയവും സൗഹൃദവും ആഴമേറിയ വികാരങ്ങളും നിറഞ്ഞതാണ് “യൂത്ത്’. എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിച്ചിരിക്കുന്ന ഒരു മനോഹരമായ ആദരവാണിത്.

രചന, സംവിധാനം, അഭിനയം എന്നിവ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നതും അതിൽ ഇത്രത്തോളം സൂക്ഷ്‌മമായ ആഴം കൊണ്ടുവരികയും ചെയ്‌തത് തീർച്ചയായും പ്രശംസനീയമാണ്.” ഋഷഭ് ഷെട്ടി കുറിച്ചു.

“ഓരോ അഭിനേതാവിനെയും വളരെ സ്വാഭാവികമായാണ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് സർ, ദേവദർശിനി മാം, പിന്നെ ആ സുഹൃദ് സംഘം എന്നിവരെയെല്ലാം സ്ക്രീനിൽ കാണുന്നത് വലിയൊരു സന്തോഷമായിരുന്നു.

ഈ കാഴ്ചപ്പാടിൽ വിശ്വസിച്ച സംഗീത സംവിധായകൻ ജി.വി പ്രകാശ്, ഡി.ഒ.പി വിക്കി, എഡിറ്റർ നാഷ്, നിർമാതാക്കളായ കെ.സി.ആർ, സുലോചന കുമാർ എന്നിവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. കെൻ കരുണാസ് ഒരുക്കിയ ചിത്രം, യൂത്ത്. സഹോദരാ, നീ സിനിമാലോകത്തിന് ഒരു വലിയ മുതൽക്കൂട്ടായിരിക്കും.” റിഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.