
പേട്രിയറ്റിൽ മോഹൻലാൽ മമ്മൂട്ടി എന്നീ നടനമാരുടെ സ്റ്റാര്‍ഡത്തിന് സ്ഥാനമില്ലെന്നും ഉള്ളടക്കത്തിനാണ് പ്രാധാന്യം എന്നും തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. പലയിടത്തും കൊമേഷ്യല്‍ എലമെന്റ്‌സ് നിങ്ങള്‍ക്ക് കാണാനാകുമെങ്കിലും കഥക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും, തങ്ങൾ സുഹൃത്തുക്കളായാണ് ചിത്രത്തിൽ വേഷമിടുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തീര്‍ച്ചയായും ഞാനും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതിനാല്‍ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. പക്ഷേ ഈ ചിത്രം ഞങ്ങളുടെ സ്റ്റാര്‍ഡത്തെ ചുറ്റിപ്പറ്റിയല്ല നടക്കുന്നത്. ഞങ്ങള്‍ രണ്ട് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. പേട്രിയറ്റില്‍ അതിന്റെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. പലയിടത്തും കൊമേഷ്യല്‍ എലമെന്റ്‌സ് നിങ്ങള്‍ക്ക് കാണാനാകുമെങ്കിലും കഥക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.’ മമ്മൂട്ടി പറഞ്ഞു.
‘അതുകൊണ്ട് തന്നെ ഇതേ ധാരണയില്‍ തന്നെ പ്രേക്ഷകരെ ചിത്രം കാണാന്‍ തയ്യാറാക്കേണ്ടതുണ്ട്. രണ്ട് ഹീറോസ് രണ്ട് സൈഡില്‍ നിന്നും വന്ന് കൈ കോര്‍ക്കുന്ന പരിപാടി ഇതിലില്ല. ഞങ്ങള്‍ സുഹൃത്തുക്കളായാണ് വേഷമിടുന്നത് പക്ഷേ അത് വളരെ വ്യത്യസ്തമായ സാഹചര്യത്തിലാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നായികമാരില്ല. പക്ഷേ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. ഇതൊരു ഫോര്‍മുലകളുടെ അടിസ്ഥാനത്തിലുള്ള ചിത്രമല്ല, പക്ഷേ ഒരു ഫോര്‍മുല സൃഷ്ടിക്കുന്ന ചിത്രമായി പേട്രിയറ്റ് മാറിയേക്കാം.’ മമ്മൂട്ടി കൂട്ടിച്ചേർത്തു.
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഒരു പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയാകും എന്ന സൂചനയാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കിടിലൻ ഫൈറ്റുകളും ട്രെയ്‌ലർ ഉറപ്പ് നൽകുന്നു. ഒപ്പം ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ശക്തമായ വേഷം തന്നെ സിനിമയിൽ ഉണ്ടാകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.
ചിത്രത്തിൽ താൻ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത് എന്ന് ഫഹദ് നേരത്തെ പറഞ്ഞിരുന്നു. മെയ് ഒന്നിനാണ് സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.