“ദൃശ്യം 3 യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസിന് ഇനി യാതൊരു ബന്ധവുമില്ല”; പ്രസ്താവന പുറപ്പെടുവിച്ച് ആമസോൺ

','

' ); } ?>

ദൃശ്യം 3 യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവന പുറപ്പെടുവിച്ച് ആമസോൺ. ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.

2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം തിയേറ്ററിൽ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററിൽ കാണാൻ ആകും.

75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അതേസമയം, രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ‘